SignIn
Kerala Kaumudi Online
Monday, 18 May 2026 2.42 AM IST

സന്തോഷ് ട്രോഫിയിൽ പൃഥ്വിരാജിന് പകരം ജോമോൻ ജ്യോതിർ

ss

ഖലീഫ കഴിഞ്ഞ് രാഹുൽ സദാശിവൻ ചിത്രം

വിപിൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന സന്തോഷ് ട്രോഫിയിൽ നിന്ന് പൃഥ്വിരാജ് പിന്മാറി എന്ന് വിവരം. പകരം ജോമോൻ ജ്യോതിർ നായകനാകും എന്നാണ് സൂചന . വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ചിത്രീകരണം നീണ്ടു പോകുന്നതിനാൽ ഡേറ്റ് ക്ലാഷ് മൂലം പൃഥ്വിരാജ് പിന്മാറിയതെന്നാണ് വിവരം. ഒരു കൂട്ടം പുതുമുഖങ്ങൾക്കാണ് ചിത്രത്തിൽ നായകനേക്കാൾ പ്രാധാന്യമെന്നതിനാലാണ് നായക സ്ഥാനത്ത് നിന്ന് പൃഥ്വിരാജും നിർമ്മാണത്തിൽ നിന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസും പിന്മാറിയതെന്നും കേൾക്കുന്നുണ്ട്. ലിസ്റ്റിൻ സ്‌റ്റീഫന്റെ മാജിക് ഫ്രെയിംസും വിപിൻദാസും ചേർന്നായിരിക്കും സന്തോഷ് ട്രോഫി നിർമ്മിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ അഭിനയിക്കുന്ന പൃഥ്വിരാജ് തുടർന്ന് രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും.പൃഥ്വിരാജും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഹൊറർ ഗണത്തിൽപ്പെടുന്നു.


അതേസമയം, 60 പുതുമുഖങ്ങളാണ് സന്തോഷ് ട്രോഫിയിൽ അണിനിരക്കുന്നത്. ഗുരുവായൂരമ്പലനടയിൽ എന്ന സൂപ്പർ‌ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്ന് വിപിൻദാസ് സംവിധാന ചിത്രം എന്ന നിലയിലും ഏറെശ്രദ്ധ നേടിയിരുന്നു. സന്തോഷ് ട്രോഫിയുടെ അടുത്ത ഷെഡ്യൂൾ തിരുവല്ലയിലും വൈക്കത്തുമായി ജൂണിൽ ആരംഭിക്കും. ഈ ഷെഡ്യൂളിൽ ജോയിൻ ചെയ്യാനായിരുന്നു പൃഥ്വിരാജ് തീരുമാനിച്ചിരുന്നത്. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ. കോസ്റ്റ്യൂം അശ്വതി ജയകുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ. സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്ണൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA, LATESTNEWS, SANTHOSH TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY