SignIn
Kerala Kaumudi Online
Sunday, 17 May 2026 5.05 AM IST

വാക്ക് വാക്കാണ്, ആശമാരോട് വി.ഡി.സതീശൻ

vd-satheeshan

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായെത്തിയ ആശാ സമര നേതാക്കൾ മടങ്ങിയത് നിറപുഞ്ചിരിയോടെ. ഇന്നലെ രാവിലെ കന്റോൺമെന്റ് ഹൗസിലെത്തിയ ആശാ സമരസമിതി പ്രസിഡന്റ് വി.കെ.സദാനന്ദൻ, നേതാക്കളായ മിനി, ബിന്ദു എന്നിവരാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാക്കിൽ സന്തുഷ്ടരായി മടങ്ങിയത്.


മന്ത്രിസഭാ രൂപീകരണത്തിന്റെ തിരക്കുപിടിച്ച ചർച്ചകൾക്കിടയിലാണ് സമര നേതാക്കൾ വി.ഡി.സതീശനെ സന്ദർശിച്ചത്. പൂച്ചെണ്ടും ഷാളും അണിയിച്ച് ഇവർ അദ്ദേഹത്തെ അനുമോദിച്ചു.


വാക്ക് വാക്കാണെന്നും ഒരു സംശയവും വേണ്ടെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞതായി സമര നേതാവ് മിനി വ്യക്തമാക്കി. ആശാ സമരത്തിനു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശന്റെ വലിയ സഹായം ലഭിച്ചിരുന്നതായും കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആശാ പ്രവർത്തകർക്ക് 21,000 രൂപ വേതനം പ്രഖ്യാപിക്കുമെന്നായിരുന്നു സതീശൻ സമരപന്തലിൽ വച്ചുനൽകിയ വാഗ്‌ദാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA