SignIn
Kerala Kaumudi Online
Sunday, 17 May 2026 5.05 AM IST

മൂന്നരപതിറ്റാണ്ട്, മൂന്നാം വട്ടം

1

കോട്ടയം: നിയമസഭാംഗമെന്ന നിലയിൽ മൂന്നര പതിറ്റാണ്ട് പിന്നിട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ സംശുദ്ധ പൊതു പ്രവർത്തനത്തിന്റെ രാഷ്ട്രീയ മാതൃകയാണ്. 1991ൽ അടൂർ മണ്ഡലത്തിൽ ആർ.ഉണ്ണികൃഷ്ണപിള്ളയെ തോൽപ്പിച്ച തിരുവഞ്ചൂർ പിന്നീടൊരു തിരഞ്ഞെടുപ്പിലും തോറ്റില്ല. ഹാട്രിക്ക് ജയത്തിന് ശേഷം അടൂർ സംവരണ മണ്ഡലമായതോടെ, ജന്മനാടായ കോട്ടയത്തെത്തി തുടർച്ചയായി നാലാം തവണ വിജയിച്ചു. 2004ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററികാര്യ മന്ത്രിയായി. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ റവന്യൂമന്ത്രി. 2012ൽ ആഭ്യന്തര മന്ത്രി. കെ.എസ്.യു കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. പരേതരായ കെ.പി പരമേശ്വരൻ പിള്ളയും എം.ജി ഗൗരിക്കുട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ: ലളിതാംബിക രാധാകൃഷ്ണൻ (റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക് ) മക്കൾ : ഡോ.അനുപം രാധാകൃഷ്ണൻ (യു.എസ്), ആതിര രാധാകൃഷ്ണൻ ( യു.എസ്), അർജുൻ രാധാകൃഷ്ണൻ( എ.ഐ എക്സ്‌പേർട്ട്). മരുമക്കൾ : ഡിംപിൾ അനുപം (യു.എസ്), സന്ദീപ് എം (യു.എസ്), ഗോപിക അർജുൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THIRUVANJOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA