SignIn
Kerala Kaumudi Online
Sunday, 17 May 2026 5.05 AM IST

സമുദായ നേ​താ​ക്ക​ളെ​ ​ അ​വ​ഹേ​ളി​ക്കു​ന്ന​ത് ശ​രി​യ​ല്ല​:​ ​ബി.​ജെ.​പി

bjp

തിരുവനന്തപുരം:മുഖ്യമന്ത്രി ആരെന്ന തീരുമാനം നീണ്ടുപോയതിൽ അഭിപ്രായം പറഞ്ഞ എൻ.എസ്.എസ്,എസ്.എൻ.ഡി.പി യോഗം നേതാക്കളെ അവഹേളിക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി. മുഖ്യമന്ത്രി പ്രശ്നത്തിൽ ജമാ അത്തെ ഇസ്ലാമി അഭിപ്രായം പറഞ്ഞത് കേട്ടുനിന്നവരാണ് എൻ.എസ്.എസ്.ജനറൽ സെക്രട്ടറി സംസാരിച്ചപ്പോൾ തട്ടിക്കയറുന്നത്.ഇത് അപകടകരമായ നീക്കമാണെന്ന് ബി.ജെ.പി.സംസ്ഥാന സമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.

പുതിയ യു.ഡി.എഫ് സർക്കാരിൽ ചില മത,സാമുദായിക ശക്തികൾക്ക് അമിത

പ്രാധാന്യമുഉണ്ടാകുന്നതിൽ ആശങ്കയുണ്ട്..വിവേചനമില്ലാത്ത വികസന പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നത് ഉൾപ്പെടെ പതിനൊന്നിന വിഷയങ്ങളുമായി ഭാവി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകും. ഒ.ബിസി സംവരണത്തിന്റെ മറവിൽ സംസ്ഥാനത്ത് മത സംവരണം കൊണ്ടുവരാൻ ശ്രമിച്ചാൽ ചെറുക്കും. കേന്ദ്രപദ്ധതികളായ പി.എം.ശ്രീയും ആയുഷ്മാൻ ഭാരതും സംസ്ഥാനത്ത് നടപ്പാക്കണം.ശബരിമല സ്വർണ്ണക്കൊള്ള കേസ് സി.ബി.ഐ.യ്ക്ക് വിടണം. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ പിണറായി സർക്കാർ എടുത്ത കേസുകൾ പിൻവലിക്കണം.

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയിക്കാനും ആറ് സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാനുമായ നേതാക്കളെ സമിതി അഭിനന്ദിച്ചു.20%ത്തിലധികം വോട്ട് കരസ്ഥമാക്കാനായ മുപ്പതോളം മണ്ഡലങ്ങളിൽ കൂടുതൽ പ്രവർത്തനം കേന്ദ്രീകരിക്കും.

രാജ്യസഭാ എം.പി.സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA