
മുംബയ്: മഹാരാഷ്ട്ര വാർധ ജില്ലയിലെ സെൻട്രൽ അമുനിഷൻ ഡിപ്പോയിൽ പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു. പുൽഗാവ് ഫയറിംഗ് റേഞ്ചിലാണ് സംഭവം. ഡിഫൻസ് സെക്യുരിറ്റി കോർപ്സിന്റെ ജൂനിയർ കമ്മിഷൻഡ് ഓഫിസറായ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദാണ് മരിച്ചത്. അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |