SignIn
Kerala Kaumudi Online
Sunday, 17 May 2026 5.07 AM IST

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും: ജി. സുധാകരൻ

d

ആലപ്പുഴ: യു.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും, പരിഗണിച്ചാൽ സ്വീകരിക്കുമെന്നും അമ്പലപ്പുഴ മണ്ഡലം നിയുക്ത എം.എൽ.എ ജി.സുധാകരൻ പറഞ്ഞു. മുമ്പൊന്നും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയത്. മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും പ്രശ്ന‌മില്ല. സി.പി.എം ജില്ലാ കമ്മിറ്റികളിൽ പിണറായി വിജയനെതിരെയുള്ള വിമർശനം ആളുകളുടെ മനസ്സിലുള്ളത് പുറത്ത് വരുന്നതിന്റെ ഉദാഹരണമാണ്. എപ്പോഴായാലും അതൊക്കെ പുറത്തു വരുമെന്നു മനസ്സിലാക്കിയാൽ മതി. താൻ തുറന്നു സംസാരിച്ചിട്ടുണ്ട്. ഇനിയും തുറന്നു സംസാരിക്കും. വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ ആരും വിമർശനം ഉന്നയിച്ചിട്ടില്ല. വെള്ളാപ്പള്ളിയോട് ശത്രുതയുള്ളവരാകും വിമർശനം ഉന്നയിക്കുന്നത്. കേരളത്തിലെ പ്രബലമായ സമുദായത്തിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ കാണുന്നതു കൊണ്ട് ഒരു തെറ്റുമില്ലെന്നും സുധാകരൻ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA