SignIn
Kerala Kaumudi Online
Sunday, 17 May 2026 5.06 AM IST

മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമി: രാജീവ് ചന്ദ്രശേഖർ

f

തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും ലീഗുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് എവിടെയുണ്ടോ അവിടെ അഴിമതിയുണ്ട്. കർണ്ണാടകത്തിൽ അടക്കം നടക്കുന്ന അഴിമതി ഭരണം ഇവിടെയും പ്രതീക്ഷിക്കാം. ഇതിനെ എതിർത്തു തോൽപ്പിക്കാൻ നിയമസഭയ്ക്കകത്തും പുറത്തും ബി.ജെ.പി ഉണ്ടാവും. ബി.ജെ.പി വിജയിക്കുന്ന പാർട്ടിയല്ലെന്ന തെറ്റായ ധാരണ തിരുത്തിക്കുറിച്ചു. ജനങ്ങളുടെ അവകാശങ്ങൾക്കായി സഭയിൽ പോരാടും. പിന്നാക്ക സംവരണത്തെ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കിമാറ്റാൻ അനുവദിക്കില്ല.

സി. സദാനന്ദൻ എം.പി യോഗം ഉദ്ഘാടനം ചെയ്ത. കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എം.ടി രമേശ്, എസ്. സുരേഷ്, ബി.ബി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA