തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ പീഡനത്തിൽ ഇരയായി മരിച്ച സംഭവത്തിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധ സൂചകമായി യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നവംബർ അഞ്ചിന് ചൊവ്വാഴ്ച പാലക്കാട് ജില്ലയിലാവും യു.ഡി.എഫ് ഹർത്താൽ ആചരിക്കുക. ഇന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തത്.
വാളയാറിൽ പതിനൊന്നും ഒൻപതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ മൂത്തകൂട്ടി ലൈംഗീകചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. മൂത്തകുട്ടിയുടെ മരണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയും ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.
എട്ടടി നീളമുള്ള വീടിന്റെ മച്ചിൽ അഞ്ച് അടിയും മൂന്നടിയും നീളമുള്ള പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പെൺകുട്ടികളുടെ പിതാവിന്റെ അടുത്ത ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ മൊഴി നല്‍കുകയും ചെയ്തെങ്കിലും ശക്തമായ തെളിവുകളുടെ അഭാവത്തിൽ കോടതി ഇവരെ വെറുതെ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |