കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറിയും നാലാം പ്രതിയുമായ ടി.ഒ സൂരജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സൂരജിനെക്കൂടാതെ കേസിലെ ഒന്നാം പ്രതിയായ നിർമാണ കമ്പനി എം.ഡി സുമിത് ഗോയലിനും ആർ.ബി.ഡി.സി.കെ അഡീ. ജനറൽ മാനേജർ എം.ടി തങ്കച്ചനും ജാമ്യം നൽകി.
കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആഗസ്റ്റ് 30നായിരുന്നു ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
നേരത്തെ വിജിലൻസ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനാൽ മൂവരും മൂവാറ്റുപുഴ സബ് ജയിലിലായിരുന്നു. പാലം നിർമാണത്തിന്റെ കരാറുകാരൻ സുമിത് ഗോയലിന് 8.25 കോടി രൂപ മുൻകൂറായി നൽകിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് ഉദ്യോഗസ്ഥർ ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 147 രേഖകളാണ് വിജിലൻസ് ശേഖരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |