
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മതപഠനശാലകൾ പുനഃസംഘടിപ്പിക്കാനായി ഏഴംഗ കമ്മിറ്റിയെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സിലബസ് ഉൾപ്പെടെ പരിഷ്കരിക്കണമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. സംസ്‌കൃതം, ഭഗവത്ഗീത, ഉപനിഷത്, ക്ഷേത്രകല തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരാകണം കമ്മിറ്റി അംഗങ്ങൾ. കാലടി സംസ്‌കൃത സർവകലാശാല, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ, കേരള കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ കമ്മിറ്റിയിൽ ഉണ്ടാകണം. ഒരു മാസത്തിനുള്ളിൽ കമ്മിറ്റി രൂപീകരിക്കണം. നാലു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി
നിർദ്ദേശിച്ചു.
ക്ഷേത്രങ്ങളിലെ അടിസ്ഥാന പൂജാവിവരങ്ങളും പുതിയ സിലബസിൽ ഉണ്ടാകണം. മതപാഠശാലകൾക്ക് അനുവദിക്കുന്ന തുക കൃത്യമായി വിനിയോഗിക്കണം. വകയിരുത്തിയ തുക ഉടൻ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉത്തരവിൽ പറയുന്നു. പുനലൂർ സ്വദേശി സുന്ദരേശൻപിള്ള നൽകിയ ഹർജിയിലാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |