തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടിൽ പ്രതികളായിരുന്ന മൂന്ന് പേർ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഒന്നും രണ്ടും മൂന്നും പ്രതികൾക്കൊഴികെ അതേ പട്ടികയിൽ നിന്ന് നിയമനമാകാം. പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കാമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സിവിൽ പൊലീസ് ഓഫീസർ പരീക്ഷ ചോദ്യപേപ്പർ ചോർന്നിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പി.എസ്.സിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ലെന്നും അതിനാൽ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയിൽ നിന്ന് പുറത്താക്കിയിരുന്നു. ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലിൽ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാൻ കഴിയാഞ്ഞതോടെ പ്രതികൾ കോപ്പിയടി സമ്മതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |