ന്യൂഡൽഹി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ മുസ്ലിം അസിസ്റ്റന്റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തിൽ നിയമിച്ചതിൽ പ്രതിഷേധമുയരുന്നു. യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ വസതിക്ക് മുന്നിലാണ് ഒരു സംഘം വിദ്യാർത്ഥികൾ സമരവുമായി രംഗത്തെത്തിയത്. സംസ്കൃത വിഭാഗത്തില്‍ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആളെ അദ്ധ്യപകനായി നിയമിച്ചതിതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്.
സംസ്കൃത ഡിപ്പാർട്ട്മെന്റിൽ സംസ്കൃത് വിദ്യാ ധർമ വിഗ്യാനിൽ സാഹിത്യ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായാണ് ഫിറോസ് ഖാനെ നിയമിച്ചത്. ഇതിനെ തുടർന്ന് പ്രതിഷേധക്കാർ കത്തെഴുതിയിരുന്നു. സർവകലാശലയുടെ ഹൃദയമാണ് സംസ്കൃത അദ്ധ്യപകരെന്ന് യൂണിവേഴ്സിറ്റി സ്ഥാപകൻ മദൻ മോഹന്‍ മാളവ്യ പറഞ്ഞിരുന്നതായി വിദ്യാർത്ഥികൾ കത്തിൽ വ്യക്തമാക്കി.
തുടർന്ന് വിശദീകരണവുമായി യൂണിവേഴ്സിറ്റി രംഗത്തെത്തി. കഴിവ് നോക്കിയാണ് അദ്ധ്യാപകരെ നിയമിച്ചത്.. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലല്ല നിയമനം നടക്കുന്നത്. സർവകലാശാലയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |