SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.25 AM IST

മുരുകനും ബാഹുബലിയും തീർന്നോ എന്നറിയാൻ കാത്തിരിക്കുക: വൻ പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്

Increase Font Size Decrease Font Size Print Page
santhosh-pandit

മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'മാമാങ്കം' മലയാളത്തിൽ ആദ്യമായി 300 കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറുമെന്ന പ്രവചനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഈ അപ്രതീക്ഷിത പ്രവചനം. പുലിമുരുകൻ, ബാഹുബലി 2, ലൂസിഫർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കളക്ഷൻ റെക്കോർഡ് മാമാങ്കം റിലീസാകുന്നതോടെ തകർന്ന് തരിപ്പണമാകുമെന്നും പണ്ഡിറ്റ് തന്റെ പോസ്റ്റിലൂടെ പറയുന്നു. കേരളത്തിൽ നിന്നുമാത്രം 200 കോടിയും കേരളത്തിന് പുറത്തുനിന്നും ബാക്കി 100 കോടിയും മാമാങ്കം നേടുമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. പഴശ്ശിരാജ, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി സമാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ ആ സിനിമകൾ വൻവിജയം നേടിയിരുന്നു എന്നതാണ് പണ്ഡിറ്റിന്റെ ന്യായം.

അടുത്തിടെ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'പണ്ഡിറ്റിന്റെ മെഗാ പ്രവചനം..
മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ..


മമ്മൂക്കയുടെ Big budget mass movie "മാമാങ്കം" സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാൽ അതോടെ "പുലി മുരുക൯", "ബാഹുബലി 2" , "ലൂസിഫ൪" വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ൪ഡും ഇതോടെ തക൪ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

ഈ സിനിമ മലയാളത്തിന്ടെ "ബാഹുബലി" എന്നാണ് കരുതുന്നത്. Making and technical levelൽ "ബാഹുബലി"യുടെ മുകളില് എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan jiയും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷ൯ പ്രതീക്ഷിക്കുന്നു. (കേരളത്തിൽ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി). ഇനിയും ഈ സിനിമയുടെ വമ്പ൯ വിജയത്തിൽ സംശയമുള്ളവർ ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം ("ഒരു വടക്ക൯ വീരഗാഥ", "പഴശ്ശിരാജ") വ൯ വിജയമായിരുന്നു. അതിനാൽ ആ സിനിമകളേക്കാളും വലിയ വിജയം "മാമാങ്കം" സിനിമയും നേടും എന്നു കരുതാം. (വാൽ കഷ്ണം.. മുരുകനും, ബാഹുബലിയും തീ൪ന്നോ എന്നറിയുവാ൯ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.) Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറ്, തറക്കുമ്പോൾ ആയിരം..പണ്ഡിറ്റ് ഡാ..)'

TAGS: SANTHOSH PANDIT, CINEMA, INDIA, MAMANGAM MOVIE, MAMMOOTY, UNNI MUKUNDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.