പള്ളുരുത്തി : കലയ്ക്കും, കലാകാരനും പൊതു സമൂഹത്തിൽ ലഭിക്കുന്ന സ്വകാര്യത മറ്റ് മേഖലകളെ അപേക്ഷിച്ച് ഏറെയാണെന്ന് സംവിധായകൻ വിനയൻ . കാഥികൻ ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാ മന്ദിരത്തിന്റെ വാർഷികവും, അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഒരു കാലത്ത് നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും കലാപ്രസംഗകലക്ക് ഏറെ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം പ്രസിഡന്റ് ഇ.കെ.മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാഥിക ശ്രീ അവാർഡ് കാപ്പിൽ ജയകുമാറിനും ,മേളശ്രീ പുരസ്കാരം ജയകുമാർ ഇടക്കൊച്ചിക്കും സമ്മാനിച്ചു. പയ്യന്നൂർ മുരളി ,അലിയാർ പുന്നപ്ര ,എം.എം.സലീം ,ബിജു ജോൺ ചെല്ലാനം , സുൽഫത്ത് ബഷീർ , ശ്രീദേവി .കെ .ലാൽ ,ടി.കെ.എസ് കുട്ടൻ ,കുമ്പളം ഗിരിജാ വല്ലഭൻ ,കുമ്പളം മുരകേശൻ എന്നിവരെ ചടങ്ങിൽ സംവിധായകൻ വിനയൻ ആദരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |