ന്യൂഡൽഹി : വിദേശധനം സ്വീകരിക്കാനുള്ള ചട്ടങ്ങൾ ലംഘിച്ച 1800ഓളം സന്നദ്ധസംഘടനകൾക്കെതിരെ കേന്ദ്രസർക്കാർ നടപടി. നവംബർ 12നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപടി നേരിട്ടവരുടെ പട്ടികയിലുണ്ട്. പട്ടികയിലുൾപ്പെടെട സന്നദ്ധ സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദേശ സഹായം സ്വീകരിക്കാൻ സാധിക്കില്ല.
യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, അലഹാബാദ് കാർഷിക ഇൻസ്റ്റിറ്റ്യൂട്ട്, ഗുജറാത്ത് വൈ.എം.സി.എ, സ്വാമി വിവേകാനന്ദ എഡ്യൂക്കേഷൻ സൊസൈറ്റി കർണാടക എന്നിവയെല്ലാം ഫോറീൻ കോൺട്രീബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ) ലംഘിച്ചുവെന്നാണ് കേന്ദ്ര അഭ്യാന്തര മന്ത്രാലയം അറിയിക്കുന്നത്. ആറ് വർഷത്തോളം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും വാർഷികവരവ് ചെലവ് കണക്കുകൾക്കൊപ്പം വിദേശ സഹായം എത്രയെന്ന് കൃത്യമായി കാണിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സർക്കാർ നടപടയെടുത്തത്. എഫ്.സി.ആർ.എ നിയമപ്രകാരം ഈ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും ഒരു സാമ്പത്തിക വർഷം കഴിഞ്ഞ് 9 മാസത്തിനുള്ളിൽ ആ സാമ്പത്തിക വർഷം ലഭിച്ച വിദേശ സഹായം സംബന്ധിച്ച പൂർണവിവരങ്ങൾ ഓൺലൈനായി സർക്കാരിന് സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |