
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള 13 അംഗ ഹയർ എജ്യൂക്കേഷൻ കൗൺസിൽ ഒഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) രൂപീകരിക്കാനുള്ള ബിൽ സൂക്ഷ്‌മ പരിശോധനയ്‌ക്കായി ലോക്‌സഭ സംയുക്ത പാർലമെന്ററി സമിതിക്ക്(ജെ.പി.സി) വിട്ടു. യു.ജി.സി, എ.ഐ.സി.ടി.ഇ , എൻ.സി.ടി.ഇ എന്നിവയ്ക്ക് പകരമായാണ് ഹയർ എജ്യൂക്കേഷൻ കൗൺസിൽ ഒഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) രൂപീകരിക്കുന്നത്. ബിൽ ജെ.പി.സിക്ക് റഫർ ചെയ്യുന്നതിനായി വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അവതരിപ്പിച്ച പ്രമേയം ലോക്‌സഭ ഇന്നലെ പാസാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |