ഇസ്ലാമാബാദ്: വിഭജനത്തിന് ശേഷം രാജ്യത്ത് അടഞ്ഞുകിടന്ന ക്ഷേത്രങ്ങൾ തുറന്നുകൊടുക്കാനും നവീകരിക്കാനും തീരുമാനിച്ച് പാകിസ്ഥാൻ സർക്കാർ. വർഷങ്ങളായി ആരാധനയില്ലാതെ കിടക്കുന്ന ക്ഷേത്രങ്ങളാണ് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. വിഭജനത്തിന് ശേഷം 428 ക്ഷേത്രങ്ങളാണ് പാകിസ്ഥാനിൽ ഉണ്ടായിരുന്നത്. ഇതിൽ 400 ക്ഷേത്രങ്ങൾ ഇപ്പോഴും അടങ്ങുകിടക്കുകയാണണ്. രാജ്യത്തെ ഹിന്ദു മതവിശ്വാസികളുടെ ദീർഘ കാലത്തെ ആവശ്യത്തെ മാനിച്ചാണ് സർക്കർ ഈ തീരുമാനത്തിലെത്തിയത്.
ക്ഷേത്രങ്ങൾ തുറന്ന് കൊടുത്ത് നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിയാൽക്കോട്ടിലെ ജഗന്നാഥ ക്ഷേത്രത്തിൽ നിന്നാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക. ആയിരം വർഷത്തെ പഴക്കമുള്ള ശിവാലയ തേജ സിംഗ് ക്ഷേത്രവും നവീകരിക്കും. 1990കളോടെ പാകിസ്ഥാനിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളും കയ്യേറി സർക്കാര്‍ ഓഫിസുകളാക്കി മാറ്റിയിരുന്നു. മാത്രമല്ല സ്‌കൂളുകൾ റെസ്റ്റോറന്റുകൾ എന്നിവയാക്കിയും ക്ഷേത്രങ്ങളെ മാറ്റിയിരുന്നു. ഇവയെയാണ് ഇപ്പോൾ തിരികെ ക്ഷേത്രങ്ങളാക്കി മാറ്റാൻ തീരുമാനമെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |