കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിയായി അഡ്വ. സി.എസ്. ഡയസിനെ നിയമിച്ചു. എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ സി. എസ്. ഡയസ് പരേതനായ അഡ്വ. ആർ.ജി. ഡയസിന്റെ മകനാണ്. തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്ന് 1992 ൽ നിയമ ബിരുദമെടുത്തു. കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിന്റെ ദേശീയ ഉപദേശക സമിതിഅംഗമാണ്. റെയിൽവേ, ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ എന്നിവയുടെ അഭിഭാഷകനായിരുന്നു. 2012 മുതൽ മൂന്നു വർഷം കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസലായിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ അമിക്കസ് ക്യൂറി ആയിരുന്നു. അഡ്വ. മിനി ഡയസാണ് ഭാര്യ. മക്കൾ: അഡ്വ. റെയ്‌മണ്ട് ഡയസ്, റിനേറ്റ ഡയസ് (തൃശൂർ അമല മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥിനി, ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |