തിരുവനന്തപുരം: ആർ.എസ്.പി മുൻ ജില്ലാ സെക്രട്ടറിയും ആദ്യത്തെ ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റുമായ അമ്പലത്തറ പരവൻകുന്ന് താവലോട് വീട്ടിൽ അമ്പലത്തറ ശ്രീധരൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്നലെ വൈകിട്ട് ശാന്തികവാടത്തിൽ നടന്നു.
18 വർഷക്കാലം ആർ.എസ്.പി തിരുവനന്തപുരം ജില്ലാസെക്രട്ടറിയായിരുന്നു.. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി.. 1991ൽ ആദ്യമായി ജില്ലാ കൗൺസിലുകൾ രൂപീകരിക്കപ്പെട്ടപ്പോൾ തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ വൈസ് പ്രസിഡന്റായി. സി.പി.എമ്മിലെ കെ. അനിരുദ്ധനായിരുന്നു പ്രസിഡന്റ്.. . 2011ൽ അരുവിക്കരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ, അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആർ.എസ്.പി ഇടതുമുന്നണിയോട് ഇടഞ്ഞ് യു.ഡി.എഫിലേക്ക് ചേക്കേറിയതിനെ തുടർന്ന് ഒരു വിഭാഗം നേതാക്കൾ ആർ.എസ്.പി-ലെനിനിസ്റ്റ് രൂപീകരിച്ച് ഇടതുചേരിയിൽ നിന്നപ്പോൾ അമ്പലത്തറയും അതിന്റെ ഭാഗമായെങ്കിലും പിന്നീട് ഔദ്യോഗിക ആർ.എസ്.പിയിൽ തിരിച്ചുപോയി. ഭാര്യ കമലമ്മ. മക്കൾ ജതിൻ (ബിസിനസ്), ജഗദീഷ്. മരുമകൾ: അശ്വതി (റവന്യു വകുപ്പ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |