തിരുവനന്തപുരം: കെ.എസ്.യു മാർച്ചിനിടെ പ്രവർത്തകർക്ക് പരിക്കേറ്റ കേസിൽ പൊലീസ് അറസ്റ്ററു ചെയ്ത പ്രതികളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക്
പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതിനു പിന്നാലെ എസ്.എഫ്.ഐക്കാർ കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. പ്രതികളെ കാണണമെന്നായിരുന്നു ആവശ്യം. പൊലീസ് എതിർത്തതോടെ
എസിപി സുനീഷ് ഉൾപ്പെടെയുള്ള പൊലീസുകാർക്കു നേരെ ആക്രോശിച്ചു. ഭീഷണിയും മുഴക്കി. കന്റോൺമെന്റ് സിഐയും എസ്ഐയും എസ്എഫ്ഐ നേതാക്കളെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഇവർ ഇതിന് വില നൽകേണ്ടി വരുമെന്നും സംഘം മുന്നറിയിപ്പ് നൽകി. രാത്രിയോടെ സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിലേക്കും എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |