തിരുവനന്തപുരം: കേരള പൊലീസ് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതിനെചൊല്ലി വിവാദം കൊഴുക്കുകയാണ്. പ്രകൃതിക്ഷോഭ രക്ഷാ പ്രവര്‍ത്തനങ്ങൾക്കും നക്സൽ വിരുദ്ധ പ്രവർത്തനത്തിനുമായാണ് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് എന്നാണ് വിശദീകരണം. എന്നാൽ അമിത വാടകകൊടുത്ത് സർക്കാർ ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതിനെചൊല്ലി വിവാദം കൊഴുക്കുകയാണ്.
വിവാദത്തെതുടർന്ന് സർക്കാരിനെ ട്രോളി അഡ്വ എ.ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. ഖജനാവിൽ ചില്ലിക്കാശില്ല. അതുകൊണ്ടാണ് സർക്കാർ മാവോയിസ്റ്റ് വേട്ടയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. അതും തുച്ഛമായ ഒന്നര കോടി രൂപയ്ക്കെന്നും ജയശങ്കർ കുറിച്ചു.
സുഹൃത്തുക്കളേ സഖാക്കളേ, നിങ്ങളാരും തെറ്റിദ്ധരിക്കരുത്. ബൂർഷ്വാ മാദ്ധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും നടത്തുന്ന കുപ്രചരണത്തിൽ കുടുങ്ങിപ്പോകരുത്. കാശുണ്ടായിരുന്നെങ്കിൽ നമ്മൾ യുദ്ധ വിമാനം വാങ്ങിയേനെ. എന്നിട്ട് ബോംബാക്രമണം നടത്തി മാവോയിസ്റ്റ് കുലംകുത്തികളെ ഉന്മൂലനം ചെയ്തേനെയെന്നും ജയശങ്കർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |