ടൈംടേബിൾ
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സയൻസ് ആൻഡ8് ടെക്നോളജി (പി.ജി.ഡി.ജി.ഐ.എസ്.ടി) പ്രാക്ടിക്കൽ, വൈവാ വോസി പരീക്ഷകൾ യഥാക്രമം ഡിസംബർ 19, 20 തീയതികളിലേക്ക് മാറ്റി.
ഏഴാം സെമസ്റ്റർ ബി.ഡെസ്, മൂന്നാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) ഡിഗ്രി പരീക്ഷകൾ 16 ന് ആരംഭിക്കും.
ഇന്നത്തെ രണ്ടാം സെമസ്റ്റർ ബി.എസ് സി ഇലക്ട്രോണിക്സ് ഡിഗ്രി (2010 അഡ്മിഷൻ & 2011 അഡ്മിഷൻ - മേഴ്സിചാൻസ്, 2012 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ നടത്തും.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (റീസ്ട്രക്ച്ചേർഡ്) (മേഴ്സിചാൻസ് - 2008 അഡ്മിഷൻ വരെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രം
കരിയർ റിലേറ്റഡ് കോഴ്സുകളുടെ രണ്ടാം സെമസ്റ്റർ റീസ്ട്രക്ച്ചേർഡ് (2008 വരെ മേഴ്സിചാൻസ്, 2009 സപ്ലിമെന്ററി അഡ്മിഷനുകൾ/ 2010, 2011, 2012 അഡ്മിഷനുകൾ) (മേഴ്സിചാൻസ്/സപ്ലിമെന്ററി) പരീക്ഷകൾ ഇന്ന് തുടങ്ങും. നവംബർ 26, 28 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളുടെ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.
ആലപ്പുഴ ജില്ലയിലെ കോളേജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളളവർ യു.ഐ.ടി ആലപ്പുഴയിലും കൊല്ലം ജില്ലയിലെ കോളേജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം യു.ഐ.ടിയിലും പത്തനംതിട്ട ജില്ലയിലെ കോളേജുകൾ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ടിരിക്കുന്നവർ യു.ഐ.ടി അടൂരും തിരുവനന്തപുരം ജില്ലയിലെ കോളേജുകൾ ആവശ്യപ്പെട്ടിട്ടുളളവർ യു.ഐ.ടി തിരുവനന്തപുരത്തും (കുറവൻകോണം) പരീക്ഷ എഴുതണം. ഹാൾടിക്കറ്റ് അപേക്ഷിച്ചിരിക്കുന്ന സെന്ററുകളിൽ നിന്ന് വാങ്ങി അലോട്ടു ചെയ്തിരിക്കുന്ന യു.ഐ.ടികളിൽ പരീക്ഷ എഴുതണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |