SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.52 PM IST

പ്രണവ് മോഹൻലാൽ നായകൻ,​ കല്യാണി നായിക: വളരെ നാളുകളായുള്ള തന്റെ സ്വപ്‌നം പൂവണിഞ്ഞ വിവരം വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

Increase Font Size Decrease Font Size Print Page
vineeth-pranav

ഒടുവിൽ ആ സ്വപ്‌ന ചിത്രം യാഥാർത്ഥ്യമാകുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത് പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തെ കുറിച്ച് കേട്ടു തുടങ്ങിയിട്ട് നാളേറെയായി. എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമേകി വിനീത് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. തന്റെ ഏറെ നാളായുള്ള സ്വപ്‌നം പൂവണിഞ്ഞു എന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിനീത് വ്യക്തമാക്കിയത്. ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്. സ്വന്തം കൈപ്പടയിൽ എഴുതിയ ചിത്രമാണ് വിനീത് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.

വിനീത് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മലയാളത്തിലെ പ്രശസ്‌ത നിർമ്മാണ കമ്പനിയായ മെരിലാന്റിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിർമ്മിക്കുന്നത്. നോബിൾ ബാബു തോമസ് സഹ നിർമ്മാതാവാകുന്നു. പ്രണവിനും കല്യാണിക്കുമൊപ്പം ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

TAGS: VINEETH SRINIVASAN, PRANAV MOHANLAL, KALYANI PRIYADARSHAN, HRIDAYAM MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY