
ചരിത്ര തിളക്കത്തിനൊപ്പം വലിയ തളർച്ചയുടെയും വർഷം. ഇതാണ് 2025ൽ മലയാള സിനിമ . പെണ്ണ് കരുത്തിൽ ഒരുപിടി കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ പൊളിച്ചെഴുത്ത് നടത്തുന്ന കാഴ്ച കൂടി കണ്ടു.ലോകയും രേഖാചിത്രവും ഫെമിനിച്ചി ഫാത്തിമയും വിക്ടോറിയയും എക്കോയും ഉദാഹരണം. ബോക് സ് ഒാഫീസിൽ കോടികൾ നൃത്തം വച്ചപ്പോഴും സിനിമകളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചു.
വർഷാന്ത്യം എത്തുമ്പോൾ റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണം 184 ( ഒ.ടി.ടി ടി ചിത്രങ്ങൾ ഉൾപ്പെടുത്താതെ) . 9 സൂപ്പർ ഹിറ്റുകളും 6 ഹിറ്റുകളും നിർമ്മാതാക്കൾക്ക് ലാഭം നേടി കൊടുത്തു എന്ന് ഫിലിം ചേംബർ . മൊത്തം നഷ്ടം 360 കോടി എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. എന്നാൽ പോയവർഷം 207 സിനിമകൾ റിലീസ് ചെയ്തു. 22 ചിത്രങ്ങൾ നിർമ്മാതാവിന് പണം തിരികെ കൊടുക്കുകയും ചെയ്തു.ലോക, തുടരും ,എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവ്വം, ഒാഫീസർ ഒാൺ ഡ്യൂട്ടി, രേഖാചിത്രം, കളങ്കാവൽ എന്നിവയാണ് സൂപ്പർ ഹിറ്രുകൾ.എക്കോ, പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആന്റ് ഫാമിലി, പൊൻമാൻ, പടക്കളം, ബ്രോമാൻസ് എന്നിവ ഹിറ്ര് ചാർട്ടിൽ ഇടം നേടി.
മലയാള സിനിമയുടെ ചരിത്ര റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലോക ചാപ്ടർ വൺ: ചന്ദ്ര ആഗോളതലത്തിൽ 303 കോടി നേടി.എന്നാൽ അതിന് മുകളിൽ മറ്രൊരു റെക്കോർഡും ലോകയിലെ ചന്ദ്രയിലൂടെ കല്യാണി പ്രിയദർശൻ നേടി. മലയാളത്തിൽ ആദ്യമായി 300 കോടി നേട്ടം സ്വന്തമാക്കുന്ന നായികയായി കല്യാണി മാറി. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാൻ 268 കോടിയും തുടരും 237 കോടിയും ഹൃദയപൂർവ്വം 77.6 കോടിയും ബോക് സ് ഒാഫീസിന് സമ്മാനിച്ചു. കോടി തിളക്കത്തിൽ 4 ചിത്രങ്ങളുമായി 2025 ൽ മോഹൻലാൽ ബോക്സ് ഓഫീസ് ഭരിച്ചു. ഭ. ഭ. ബ യിലെ അതിഥി വേഷം പൂർണമായും ആരാധകരെ ലക്ഷ്യമിട്ടതായിരുന്നു. മമ്മൂട്ടി ചിത്രം കളങ്കാവൽ 82 കോടി നേടി. സ്റ്റാലിൻ ദാസ് എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടി. പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി ഡീയസ് ഇൗറെ മാറി. 83 കോടി ആണ് ആഗോള കളക്ഷൻ. ആലപ്പുഴ ജിംഖാന 70.6 കോടി, നേടിയപ്പോൾ ആസിഫ് അലി ചിത്രം രേഖാചിത്രം ആണ് പോയവർഷം ആദ്യ ബ്ളോക് ബസ്റ്റർ . 57.30 കോടി ആണ് കളക്ഷൻ.
കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി 54.25 കോടി നേടി.
യുവ തിളക്കത്തിൽ നസ്ലിനും സന്ദീപ് പ്രദീപും
കുഞ്ചാക്കോ ബോബന്റെ ഏക ചിത്രം ആണ് ഡ്രൈവർ ഓൺ ഡ്യൂട്ടി. ലോക, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളുമായി നസ്ളിനും പടക്കളം, എക്കോ എന്നീ ചിത്രങ്ങളും സന്ദീപ് പ്രദീപും യുവ താര തിളക്കം വർദ്ധിപ്പിച്ചു. പുത്തൻ പ്രതീക്ഷ നൽകുന്നു ഇരുതാരങ്ങളും. 7 കോടി ബഡ്ജറ്റിൽ നിർമ്മിച്ച എക്കോ 50 കോടി നേടി എന്നാണ് കണക്ക് . ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്, ബസൂക്ക എന്നീ മമ്മൂട്ടി ചിത്രങ്ങൾ പ്രതീക്ഷ നിലനിറുത്തിയില്ല.
ജയറാമും ജയസൂര്യയും വന്നില്ല
സുരേഷ് ഗോപിയുടെ ഏക ചിത്രമായ ജെ.എസ്.കെ വിജയം നേടാനായില്ല . ജയറാം ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്ത വർഷം ആയിരുന്നു. ദിലീപിന് രണ്ട് ചിത്രങ്ങൾ. പ്രിൻസ് ആന്റ് ഫാമിലിയും ഭ.ഭ.ബയും. പോയവർഷത്തിലെ പോലെ ജയസൂര്യ ചിത്രവ ും പ്രദർശനത്തിന് എത്തിയില്ല. എമ്പു രാൻ, വിലായത്ത് ബുദ്ധ എന്നിവ ആണ് പൃഥ്വിരാജ് ചിത്രം . 2025ൽ ആദ്യ റിലീസായ ടൊവിനോ തോമസ് നായകനായ ഐഡന്ററ്റി ചലനം സൃഷ്ടിക്കാതെ പോയി. എമ്പുരാൻ, നരിവേട്ട, ലോക, മരണാമാസ്സ് , എന്നിവ ആണ് ടൊവിനോയുടെ മറ്റ് ചിത്രങ്ങൾ.രേഖാചിത്രം, സർക്കീട്ട്, ആഭ്യന്തരകുറ്റവാളി, മിറാഷ് എന്നീ ചിത്രങ്ങളുമായി ആസിഫ് അലി, ബേസിൽ ജോസഫിനും നാലു ചിത്രങ്ങൾ പൊൻമാൻ, മരണമാസ്സ്, പ്രാവിൻകൂ
ട് ഷാപ്പ്. ഹൃദയപൂർവ്വം . ഉണ്ണിമുകുന്ദന്റെ ഏക ചിത്രമായി ഗെറ്റ് സെറ്റ് ബേബി നിരാശ നൽകി. സൗബിൻ ഷാഹിറിന്റെ പ്രാവിൻകൂട് ഷാപ്പ്, മച്ചാന്റെ മാലാഖ, ലോക , പാതിരാത്രി എന്നീ ചിത്രങ്ങളുമായി എത്തി.എമ്പുരാൻ, മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ, ധീരം എന്നിവ ആണ് ഇന്ദ്രജിത്ത് ചിത്രങ്ങൾ.
ബൾട്ടിയിലെ പ്രകടനത്തിൽ ഷെയ്ൻ നിഗം ശ്രദ്ധ നേടി. ഹാൽ ആണ് മറ്റൊരു റിലീസ്.
പടക്കളം, പെറ്റ് ഡിക്ടറ്റീവ് എന്നിവ ആണ് ഷറഫുദ്ദീൻ ചിത്രങ്ങൾ. ലോകയിൽ അതിഥി താരമായി മാത്രമല്ല ദുൽഖർ സൽമാന്റെ തിളക്കം. മലയാള സിനിമയിലെ ഏറ്റവും പണം വാരിയ പടത്തിന്റെ നിർമ്മാതാവ് എന്ന നിലയിൽ ദുൽഖർ സൽമാന്റെ കരിയറിൽ വലിയ നേട്ടങ്ങൾ സമ്മാനിച്ച വർഷം. കാന്താ എന്ന തമിഴ് ചിത്രത്തിലെ വേഷപ്പകർച്ച കണ്ട് മലയാളിയും അത്ഭുതപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |