കോട്ടയം: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോസ്കോ ജുവലേഴ്സിൽ ഏഷ്യയിലെ ഏറ്റവും വലിയ ജുവലറി ഷോപ്പിംഗ് മാമാങ്കമായ 'ജോസ്കോ ഫൗണ്ടേഷൻ ഡേ'യ്ക്ക് തുടക്കമായി. മൂന്നു കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കൾക്കായി കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഷോറൂമുകളിലായി ഒരുക്കിയിരിക്കുന്നത്.
10 പവന് മുകളിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഗോൾഡ‌് റിംഗും 50,000 രൂപയ്ക്കുമേൽ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. 40,000 രൂപയ്ക്ക് മുകളിൽ സ്വാർണാഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയങ്ങളും സമ്മാനമായി നേടാം. മിനുട്ടുതോറുമുള്ള നറുക്കെടുപ്പിലൂടെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും സ്വന്തമാക്കാം.
പഴയ സ്വർണാഭരണങ്ങൾക്ക് ഏറ്റവും മികച്ച എക്സ്ചേഞ്ച് ഓഫറും വിവാഹ പർച്ചേസുകൾക്ക് സ്‌പെഷ്യൽ പാക്കേജുമുണ്ട്. അഞ്ചുലക്ഷം രൂപയ്ക്കുമേൽ ഡയമണ്ട്, അൺകട്ട് ഡയമണ്ടാഭരണങ്ങൾ വാങ്ങുമ്പോൾ ഡയമണ്ട് റിംഗ്/ഡയമണ്ട് പെൻഡന്റും ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട്, അൺകട്ട് ഡയമണ്ടാഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണനാണയങ്ങളും ലഭിക്കും. ഫൗണ്ടേഷൻ ഡേ പ്രമാണിച്ച് എല്ലാ പർച്ചേസുകൾക്കുമൊപ്പം സമ്മാനമുണ്ട്.
വിവാഹപാർട്ടികൾക്കായി വ്യത്യസ്‌ത ഡിസൈനുകളിലും പുത്തൻ പാറ്റേണുകളിലുമുള്ള ആഭരണശേഖരം എന്നതാണ് ഫൗണ്ടേഷൻ ഡേ കളക്ഷൻസിന്റെ മുഖ്യ സവിശേഷതയെന്ന് ജോസ്‌കോ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ടോണി ജോസ് പറഞ്ഞു. സമ്മാനങ്ങളും ആനുകൂല്യങ്ങളും ഒമ്പതുവരെ ലഭിക്കും. ഫൗണ്ടേഷൻ ഡേ പ്രമാണിച്ച് മൂന്ന് ശതമാനം തുക മുൻകൂർ നൽകിയുള്ള ബുക്കിംഗ് സൗകര്യവുമുണ്ട്. ഡിസംബർ 31 വരെയുള്ള പർച്ചേസുകൾക്കാണ് ഈ ആനുകൂല്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |