ഷോ 7 മുതൽ 9 വരെ
തിരുവനന്തപുരം: കേരള ജെം ആൻഡ് ജുവലറി ഷോ (കെ.ജി.എ.എസ്) നാളെ മുതൽ ഒമ്പതുവരെ അങ്കമാലി അഡ്ലക്സ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കും. കേരളത്തിൽ കെ.ജി.എ.എസിന്റെ പത്താമത്തെ പ്രദർശനമാണിത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 250 നിർമ്മാതാക്കളുടെ 400ലധികം പ്രദർശന ബൂത്തുകൾ മേളയിലുണ്ടാകും.
സ്വർണം, ഡയമണ്ട്, വെള്ളി, പ്ളാറ്റിനം ആഭരണങ്ങളുടെ പ്രദർശനത്തിന് പുറമേ മെഷീനറികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ശീതികരിച്ച ഒരുലക്ഷം ചതുരശ്ര അടിയിലാണ് മേള അരങ്ങേറുന്നത്. കേരളത്തിലും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 6,000ലേറെ സ്വർണ വ്യാപാരികൾ മേള സന്ദർശിക്കും.
വിദേശ പ്രതിനിധികളുമെത്തും. വിവിധ സെമിനാറുകളും ചർച്ചകളും മേളയിലുണ്ടാകുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ പറഞ്ഞു.
എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി ആറ്റിങ്ങൽ ഗണേഷ്, സംസ്ഥാന ഉപദേശക സമിതി അംഗം ബി.എം. നാഗരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. കണ്ണൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് രത്നകല രത്നാകരൻ, വർക്കിംഗ് സെക്രട്ടറി വിജയഗോപാൽ എന്നിവർ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |