കൊച്ചി: ഫെഡറൽ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി വെങ്കട്ടരാമൻ വെങ്കടേശ്വരനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിൽ ഫെഡറൽ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാണ്. ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, ടാക്‌സേഷൻ, ഓപ്പറേഷൻസ്, ലോൺ കളക്ഷൻ, റിക്കവറി, ക്രെഡിറ്റ് മോണിറ്ററിംഗ്, സിഎസ്ആർ, ഇൻവെസ്റ്റർ റിലേഷൻസ്, കോർപ്പറേറ്റ് പ്ലാനിംഗ്, ഐ.ടി തുടങ്ങി പ്രധാന വകുപ്പുകളുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ചാർട്ടേർഡ്, എച്ച്.എസ്.ബിസി എന്നിവിടങ്ങളിലായി 33 വർഷത്തെ പ്രവർത്തി പരിചയം അദ്ദേഹത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |