ഗവർണർക്ക് കത്ത് നൽകി.
തിരുവനന്തപുരം: എം.ജി. സർവകലാശാല നിയമ വിരുദ്ധമായി നടത്തിയ മാർക്ക് ദാനം പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം നിയമാനുസൃതമല്ലാത്തതിനാൽ നിലനിൽക്കില്ലെന്നും കള്ളക്കളിയാണെന്നും കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചാൻസലർ കൂടിയായ ഗവർണർക്ക് കത്ത് നൽകി.
1985ലെ എം.ജി സർവ്വകലാശാലാ ആക്ട് സെക്‌ഷൻ 23ൽ സ്റ്റാറ്റ്യൂട്ട് അനുസരിച്ച് മാത്രമേ ബിരുദവും ഡിപ്ലോമയും മറ്റും റദ്ദാക്കാവൂ എന്ന് വ്യവസ്ഥയുണ്ട്. 1997ലെ സ്റ്റാറ്റ്യൂട്ടിലാകട്ടെ, ബിരുദവും ഡിപ്ലോമയും മറ്റും റദ്ദാക്കാൻ ഗവർണറുടെ അനുമതി ആവശ്യമാണെന്നും പറയുന്നു. . അതിനാൽ ഇത് സംബന്ധിച്ച സർവ്വകലാശാലയുടെ ഉത്തരവുകളെല്ലാം റദ്ദാക്കണം.
ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ സർവ്വകലാശാലാ അദാലത്തുകളിൽ പങ്കെടുക്കുകുയും ഫയലുകൾ വിളിച്ചു വരുത്തുകയും ചെയ്തതിന് തെളിവായി ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ സർക്കുലറും ചെന്നിത്തല ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. സർവ്വകലാശാലയിൽ നിശ്ചിത സമയക്രമം നിശ്ചയിച്ച് അദാലത്തുകൾ നടത്താൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.അദാലത്തുകളിൽ മന്ത്രി പങ്കെടുക്കുമെന്നും മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയലുകൾ മന്ത്രിയുടെ പരിഗണനയ്ക്ക് അദാലത്ത് ദിവസം നൽകാവുന്നതാണെന്നും സർക്കുലറിൽ പറയുന്നുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |