ഹാൾടിക്കറ്റ്
മൂന്നാം സെമസ്റ്റർ എൽഎൽ.എം റഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ ഹാൾടിക്കറ്റും നോമിനൽ റോളും വെബ്‌സൈറ്റിൽ.
ഓറിയന്റേഷൻ പ്രോഗ്രാം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തതും കെ.എം.എം. ഗവ: വിമൻസ് കോളേജ്, പള്ളിക്കുന്ന്; എസ്. എൻ. കോളേജ്, കണ്ണൂർ; ഗവ: ബ്രണ്ണൻ കോളേജ്, തലശേരി; നിർമലഗിരി കോളേജ്, കൂത്തുപറമ്പ; എം.ജി. കോളേജ്, ഇരിട്ടി; പി.ആർ.എൻ.എസ്.എസ് കോളേജ്, മട്ടന്നൂർ കോളേജുകൾ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തതുമായ ഒന്നാം വർഷ അഫ്‌സൽ-ഉൽ-ഉലമ (പ്രിലിമിനറി) വിദ്യാർത്ഥികളുടെയും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെയും, ഓറിയന്റേഷൻ പ്രോഗ്രാം 18ന് 10.30 മുതൽ 12.30 വരെ കണ്ണൂർ യൂണിവേഴ്‌സിറ്റി, താവക്കര വച്ച് നടത്തും. അന്നേ ദിവസം വിദ്യാർത്ഥികളുടെ ക്വാളിഫയിംഗ് സർട്ടിഫിക്കറ്റും ഐഡന്റിറ്റി കാർഡും പഠനക്കുറിപ്പുകളും വിതരണം ചെയ്യും. ഓറിയന്റേഷൻ പ്രോഗ്രാമിലേയ്ക്കുളള വിദ്യാർത്ഥികളുടെ പ്രവേശനം സമയക്രമം അനുസരിച്ചു മാത്രമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |