തിരുവനന്തപുരം: ഉള്ളൂർ സർവീസ് സഹകരണ ബാങ്ക് നവതി സ്മരണ നിലനിറുത്താനായി ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ പുരസ്‌കാരം ഇ.പി ശ്രീകുമാറിന്. 'അദ്ധ്വാനവേട്ട'എന്ന ചെറുകഥാ സമാഹാരത്തിനാണ് അവാർഡ്. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഡോ.പി.സോമൻ, ഡോ.എം.സിദ്ധിഖ്, വി.എസ്.ബിന്ദു എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |