ന്യൂഡൽഹി: ഇന്ത്യ - പാക് നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ ഏത് നിമിഷവും മോശമാകാമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്. തിരിച്ചടിക്കാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ രണ്ട് പാകിസ്ഥാൻ ബാറ്റ് കമാൻഡോകളെ ഇന്ത്യൻ സെന്യം വധിച്ചിരുന്നു. സുന്ദർബാനി സെക്ടറിലെ ഇന്ത്യൻ ആർമി പോസ്റ്റിനെതിരെ ആക്രമണം നടത്താൻ ശ്രമിക്കുകയായിരുന്നു ഇവർ.
കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നിയന്ത്രണ രേഖയിലെ വെടി നിര്‍ത്തല്‍ കരാറിന്റെ ലംഘനങ്ങളുടെ എണ്ണം വർദ്ധിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം നടത്തിയ വെടിവെയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതിനേതുടർന്ന് കനത്ത വെടിവെയ്പ്പും, റോക്കറ്റ് ആക്രമണവും മേഖലയിൽ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖയയിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച 950 സംഭവങ്ങളുണ്ടായെന്ന് കേന്ദ്രസഹമന്ത്രി ജി കിഷന്‍ റെഡ്ഡി പാര്‍ലമെന്റിൽ വ്യക്തമാക്കി. ഡിസംബർ 31ന് ബിപിന്‍ റാവത്ത് സ്ഥാനത്ത് നിന്ന് വിരമിക്കെയാണ് പ്രസ്താവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |