ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ വ്രതാനുഷ്ഠാനം ഇന്ന് തുടങ്ങും. പത്ത് ദിവസത്തെ പഞ്ചശുദ്ധി വ്രതാനുഷ്ഠാനമാണ് ഗുരുദേവൻ കല്പിച്ചിട്ടുളളത്. ഇന്ന് രാവിലെ 9 ന് ശിവഗിരി മഹാസമാധിയിൽ ഭക്തജനങ്ങൾക്ക് പീതാംബരദീക്ഷ നൽകുന്നതോടെയാണ് വ്രതാനുഷ്ഠാനം തുടങ്ങുന്നത്.
തീർത്ഥാടനകമ്മിറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കും ഭക്തജനങ്ങൾക്കും സന്യാസി ശ്രേഷ്ഠരായ സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി പരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി ഗോവിന്ദാനന്ദ തുടങ്ങിയവർ പീതാംബരദീക്ഷ നൽകും. ഭക്തജനങ്ങൾ മഹാസമാധിയിലെത്തി പീതാംബരദീക്ഷ സ്വീകരിക്കണമെന്നും ശിവഗിരി തീർത്ഥാടനത്തിനെത്തുന്നവരെല്ലാം ഇന്ന് മുതൽ പഞ്ചശുദ്ധി വ്രതാനുഷ്ഠാനം തുടങ്ങണമെന്നും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |