തിരുവനന്തപുരം: 87-ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള തീർത്ഥാടന ഘോഷയാത്ര 31ന് രാവിലെ ആറിന് മഹാസമാധിമന്ദിരത്തിൽ സമൂഹപ്രാർത്ഥനയ്ക്ക് ശേഷം ആരംഭിക്കും.10 ന് തീർത്ഥാടക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സെനറ്റ് പാർലമെന്റ് ഓഫ് മലേഷ്യ പ്രസിഡന്റ് റ്റാൻ. എസ്.എ.വിഘ്‌നേശ്വര മുഖ്യാതിഥിയാവും. . സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. സ്വാമി സാന്ദ്രാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തീർത്ഥാടനക്കമ്മിറ്റി ചെയർമാനുമായ വെള്ളാപ്പള്ളി നടേശൻ, ലുലുഗ്രൂപ്പ് എം.ഡി എം.എ.യൂസഫലി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻജോസഫ്, അടൂർ പ്രകാശ് എം.പി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . വി.ജോയ് എം.എൽ.എ, തീർത്ഥാടന കമ്മിറ്റി രക്ഷാധികാരി കെ.മുരളീധരൻ, വർക്കല മുനിസിപ്പൽ ചെയർപെഴ്സൺ ബിന്ദുഹരിദാസ്, എസ്.എൻ.മന്ദിരസമിതി മുംബയ് ചെയർമാൻ എം.ഐ.ദാമോദരൻ, തീർത്ഥാടനകമ്മിറ്റി വൈസ് ചെയർമാൻ ഡോ.സുരേഷ്‌കുമാർ മധുസൂദനൻ മുംബയ്, വണ്ടന്നൂർ സന്തോഷ് , സ്വാമി വിശാലാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ സംസാരിക്കും. ശിവഗിരി മഠത്തിന്റെ ഔദ്യോഗിക മീഡിയ ശിവഗിരി ടി.വിയുടെ മൊബൈൽ ആപ്ളിക്കേഷൻ ലോഞ്ചിംഗും നടക്കും.
ഉച്ചയ്ക്ക് 12.30ന് മാധ്യമ സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി കെ.ടി.ജലീൽ മുഖ്യാതിഥിയാവും. . മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് , വീണാജോർജ് എം.എൽഎ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് എബ്രഹാം, ഏഷ്യനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ, മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി.എം.മനോജ്, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ ശങ്കർ ഹിമഗിരി, ഇന്ത്യൻ
എക്സ് പ്രസ് ബ്യൂറോ ചീഫ് എസ്.അനിൽ, ജന്മഭൂമി എഡിറ്റർ പി.ശ്രീകുമാർ, മംഗളം അസിസ്റ്റന്റ് എഡിറ്റർ സജിത്ത് പരമേശ്വരൻ, മറുനാടൻ മലയാളി ചെയർമാൻ ഷാജൻ സ്‌ക്കറിയ, ശിവഗിരി ടി.വി സി.ഇ.ഒ മഹേഷ് കിടങ്ങിൽ എന്നിവർ സംസാരിക്കും 3.30ന് കൃഷി -പരിസ്ഥിതി സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജു അധ്യക്ഷത വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയാവും. പി.ടി.തോമസ് എം.എൽഎ, ആസൂത്രണബോർഡ് അംഗം ഡോ.കെ.രവിരാമൻ, എൻ.പ്രശാന്ത് , എ.ആർ.അജയകുമാർ എന്നിവർ വിശിഷ്ടാതിഥികളാകും.
ഡോ.സ്റ്റീഫൻ ദേവനേശൻ, ഡോ.കെ.രവി, ഡോ.എ.എസ്.അനിൽകുമാർ, ഡോ.ഹരിലാൽ എം.എം, ഡോ.എ.കെ.ഷെരീഫ്, ഡോ.എസ്.കെ.സുരേഷ്, ഡോ.എം.ജയരാജ് സ്വാമി ബോധിതീർത്ഥ , സ്വാമി വിഖ്യാതാനന്ദ എന്നിവർ സംസാരിക്കും . വൈകിട്ട് 5.30ന് കൈത്തൊഴിൽ-വ്യവസായസമ്മേളനം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ , ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ , മെഡിമിക്സ് ഗ്രൂപ്പ് എം.ഡി എ.വി.അനൂപ്, ടി.കെ.ദേവകുമാർ, ഇ.എം.നജീബ്, ഡോ.എൻ.രാധാകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ഇംബക്സ് എഞ്ചിനീയറിംഗ് ഡയറക്ടർ ജിജുരാജു, ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി വിഷ്ണുഭക്തൻ, ശരത് വി.രാജ്, തീർത്ഥാടനകമ്മിറ്റി ചീഫ് കോഓ- ർഡിനേറ്റർ എം.ബി.ശ്രീകുമാർ, ലക്ഷ്മി കാഷ്യൂസ് എം.ഡി പി.സുന്ദരം, സ്വാമി ഗുരുപ്രസാദ് ,ദേശപാലൻ പ്രദീപ് എന്നിവർ സംസാരിക്കും. രാത്രി 12 ന് മഹാസമാധിയിൽ പുതുവത്സര പൂജയും സമൂഹപ്രാർത്ഥനയും നടക്കും.
ജനുവരി ഒന്നിന് മഹാസമാധി മണ്ഡപത്തിലെ ഗുരുദേവപ്രതിമാപ്രതിഷ്ഠയുടെ 52-ാമത് വാർഷികവും വിശ്വശാന്തി യജ്ഞവും നടക്കും. വെളുപ്പിന് രണ്ട് മണിക്ക് കലശപൂജയും ഹോമവും തുടർന്ന് കലശം മഹാസമാധിയിലേക്ക് എഴുന്നള്ളിച്ച് വിശേഷാൽപൂജ, മംഗളാരതി എന്നിവയും നടത്തും. പത്തിന് സംഘടനാസമ്മേളനം കർണ്ണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും. മന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയാകും.ജസ്റ്റിസ് സി.ടി.രവികുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ,കെ..സുരേന്ദ്രൻ, പി.വി.രാധാകൃഷ്ണപിള്ള, ടി.വി.സുഭാഷ് , .എ.എൻ.രാജൻബാബു ജി.രാജേന്ദ്രബാബു, അഡ്വ.കെ.ഗോപിനാഥൻ, യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജ്, പത്മകുമാർ, ഇ.എം.സോമനാഥൻ, മധുസൂദനൻ എന്നിവർ സംസാരിക്കും. മുൻ മന്ത്രി സി. വി. പത്മരാജനെ ആദരിക്കും.
ഉച്ചയ്ക്ക് 12ന് വനിതാസമ്മേളനം മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് അബ്ദുൾ റഹീം അധ്യക്ഷനാവും. കെ.മോഹൻകുമാർ, യു.പ്രതിഭ എം.എൽ.എ, ഹരികിഷോർ , ശോഭാസുരേന്ദ്രൻ, സുജ സൂസൻജോർജ്, ഡെയ്സി ജേക്കബ്ബ്, എസ്.എൻ.ഡി.പിയോഗം വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീതവിശ്വനാഥ്, കൊല്ലം എസ്.എൻ വനിതാകോളജ് റിട്ട.പ്രിൻസിപ്പൽ ഡോ.ഷെർളി പി.ആനന്ദ് ,സ്വാമിനി നിത്യചിൻമയി ,ശിവഗിരിമഠം കർമ്മയോഗ പി.ശ്യാമളടീച്ചർ എന്നിവർ സംസാരിക്കും. 2.30ന് സാഹിത്യസമ്മേളനം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. കെ.പി.രാമനുണ്ണി അധ്യക്ഷനാകും. കെ.ആർ മീര , പി.സുരേന്ദ്രൻ, ദേശമംഗലം രാമകൃഷ്ണൻ, വി.ജെ.ജെയിംസ്, എൻ.അജിത്കുമാർ, മങ്ങാട് ബാലചന്ദ്രൻ, തനുജ ഭട്ടതിരി, ഡോ.അജയൻ പനയറ ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ,ഡോ.ബി.ഭുവനേന്ദ്രൻ എന്നിവർ സംസാരിക്കും.
വൈകിട്ട് നാലിന് സമാപനസമ്മേളനം കേന്ദ്രമന്ത്രി ആർ.കെ.സിംഗ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനും. മന്ത്രി എം.എം.മണി മുഖ്യാതിഥിയുമാവും.. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ബി.സത്യൻ എം.എൽ..എ, ടി.പി സെൻകുമാർ , ഡോ.ബോബി ചെമ്മണ്ണൂർ, എസ്.എൻ.ഡി.പിയോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, വർക്കല കഹാർ , ടി.വി.രാജേന്ദ്രൻ, കെ.ചന്ദ്രബോസ്, അമ്പലത്തറ രാജൻ, കെ.പി സുഗുണൻ, എ.ജി തങ്കപ്പൻ, ഡി. പ്രേംരാജ്, അനിജോ, പി.ടി മൻമഥൻ, ഡി.അനിൽകുമാർ, വി.അനിൽകുമാർ, ബി.ജയപ്രകാശൻ, എസ്.പ്രസാദ് , സ്വാമി ശിവസ്വരൂപാനന്ദ ,സ്വാമി വിശാലാനന്ദ എന്നിവർ സംസാരിക്കും .
20ന് ശിവഗിരി തീർത്ഥാടന വിളംബരദിനമായി ആചരിക്കും. .24ന് രാവിലെ 11 ന് കാർഷിക-വ്യവസായിക പ്രദർശനമേള ആരംഭിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം 30ന് ചലച്ചിത്രതാരം ജഗദീഷ് നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |