കൊൽക്കത്ത: പണം കൊള്ളയടിക്കാൻ എ.ടി..എം മെഷീൻ പൊളിച്ചുകൊണ്ടുപോയ കള്ളന് കിട്ടിയത് മുട്ടൻപണി. എ.ടി.എം മെഷീൻ എന്ന് തെറ്റിദ്ധരിച്ച് പാസ്ബുക്ക് പ്രിന്റിംഗ് മെഷീൻ ആണ് കള്ളൻ മോഷ്ടിച്ച് കടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിലാണ് സംഭവം.
സ്വകാര്യ ബാങ്കിലെ പാസ്ബുക്ക് പ്രിന്റിംഗ് മെഷീൻ മോഷണം പോയതായുളള അധികൃതരുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. വ്യാഴാഴ്ച രാവിലെ കൗണ്ടറിൽ എ.ടി.എം മെഷീന് സമീപമുളള പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ കാണാതായത്. ജനവാസ കേന്ദ്രത്തിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.
രാജ് സർദാര്‍ എന്നയാളാണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ വീടിന്റെ പിൻവശത്ത് നിന്നാണ് മെഷീൻ കണ്ടെത്തിയത്. എ.ടി.എം മെഷീൻ ആണെന്ന് കരുതിയാണ് ഇത് മോഷ്ടിച്ചതെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുന്നതായി പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |