മുംബയ്: എസ്.ബി.ഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. പുതുക്കിയ നിരക്ക് ജനുവരി പത്തിന് പ്രാബല്യത്തിൽ വന്നു. ഒന്നുമുതൽ പത്തുവർഷം വരെ കാലാവധിയുള്ള വിവിധ നിക്ഷേപങ്ങളുടെ പലിശയിൽ 0.15 ശതമാനമാണ് കുറയുന്നത്. ഏഴ് ദിവസം മുതൽ ഒരുവർഷത്തിന് താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ മാറ്റമില്ല.
മാറാത്ത നിരക്ക്
(നിക്ഷേപ കാലാവധിയും പലിശയും)
7-45 ദിവസം : 4.50%
46-179 ദിവസം : 5.50%
180-210 ദിവസം : 5.80%
211 ദിവസം-ഒരുവർഷത്തിന് താഴെ : 5.80%
കുറയുന്ന പലിശ
ഒരുവർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള വിവിധ സ്ഥിരനിക്ഷേപങ്ങൾക്ക് നേരത്തേ 6.25 ശതമാനം പലിശ ഉപഭോക്താവിന് ലഭിച്ചിരുന്നു. പുതുക്കിയ പലിശ 6.10 ശതമാനം.
0.50%
മുതിർന്ന പ്രായക്കാർക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.
ഭവന വായ്പക്കാർക്ക്
റീഫണ്ട് പദ്ധതി
വീട് വാങ്ങാൻ വായ്പ എടുക്കുന്നവർക്കും നിലവിൽ ഭവന വായ്‌പ ഉള്ളവർക്കും റീഫണ്ട് പദ്ധതി എസ്.ബി.ഐ അവതരിപ്പിച്ചിട്ടുണ്ട്. നിർമ്മാതാക്കൾ 'റെറ ചട്ടപ്രകാരം" നിശ്‌ചിത സമയത്തിനകം പണി പൂർത്തിയാക്കി, വീട് കൈമാറിയില്ലെങ്കിൽ ഉപഭോക്താവിന് പണം (പ്രിൻസിപ്പൽ എമൗണ്ട്) ബാങ്ക് റീഫണ്ട് ചെയ്യും. ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |