തിരുവനന്തപുരം: ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാക്കുമെന്ന് റിപ്പോർട്ടുകൾ. ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കുമ്മനത്തിന് ഒരു പദവിയും നല്‍കാത്തതില്‍ ആര്‍.എസ്.എസിന്റെ അതൃപ്തി പരിഗണിച്ചാണ് ഈ നീക്കമെന്നാണ് സൂചന. അതേസമയം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് വരും എന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കൃഷ്ണദാസ് പക്ഷത്തിനാണ് മേല്‍ക്കൈ. സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനത്തിലും ഇതു പ്രതിഫലിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. സംസ്ഥാന പ്രസിഡന്റ് സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനം എടുത്തതായാണ് സൂചന.
ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതുവരെ ഇക്കാര്യം രഹസ്യമാക്കിവയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വത്തിന്റെ മനസ്സറിയാന്‍ കേന്ദ്രനേതാക്കള്‍ കഴിഞ്ഞദിവസം കേരളത്തിലെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ യുവനിരയ്ക്ക് ആയിരിക്കണം പ്രാതിനിധ്യമെന്നാണ് ആര്‍.എസ്.എസ് നിലപാട്. വി. മുരളീധരന്‍ പക്ഷം കെ സുരേന്ദ്രന്റെ പേരാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. പി.കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിന്റെ പേര് ഉന്നയിക്കുമ്പോള്‍, നിഷ്പക്ഷ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നേരത്തെ നടന്‍ സുരേഷ് ഗോപിയുടെ അടക്കം പേരുകളും ഉയര്‍ന്നുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |