ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിദ്ധ്യം വർദ്ധിക്കുന്നതായി പുതിയ റിപ്പോർട്ട്. നാവികസേനാ തലവൻ കരംബീർ സിംഗാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചൈനീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ നാവികസേന അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ നീക്കങ്ങളും ശ്രീലങ്കയുമായുള്ള ബന്ധങ്ങളും ഇന്ത്യ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്.
കടൽകൊള്ളക്കാർക്കതെിരെയുള്ള നടപടി എന്ന പേരിൽ 1985 മുതൽ പീപ്പിള്‍ ലിബറേഷന്‍ ആമിയുടെ നേവൽ വിഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം നടത്താറുണ്ട്. എന്നാൽ 2008 മുതൽ ഇത് ശക്തമാണ്. 2012 ൽ ഇത്തരത്തിൽ ആണവ അന്തർവാഹിനികൾ ഈ പ്രദേശത്ത് ചൈന വിന്യസിച്ചെന്നും പറയുന്നു. ജനുവരി ആറിന് ഇന്ത്യന്‍ മഹാസമുദ്രത്തിൽ ചൈന വിമാന വാഹിനി കപ്പലുകൾ വിന്യസിച്ചേക്കും എന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു.
നേരത്തെ ഇന്ത്യൻ നാവികസേനയുടെ നീക്കങ്ങൾ ചെെന രഹസ്യമായി നീരീക്ഷിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണ കപ്പലുകൾ അയച്ചാണ് ചൈന നാവിക സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ഇന്ത്യൻ നാവിക സേന താവളെങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കമെന്നും കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു. ഇതിന് വേണ്ടി ചൈനയുടെ ഏറ്റവും വലിയ ഇന്റലിജൻസ് കപ്പൽ ഡോങ്ഡിയാഗോ ആണ് ചൈന ടിയാൻവാങ്ഷിംഗിൽ വിന്യസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |