പ്രവാസിയായ ഒരു യുവതിയുടെ ജീവിതം അഭ്രപാളിയിൽ എത്തിക്കുന്ന ബോബൻ സാമുവലിന്റെ 'അൽമല്ലു' തിയേറ്ററിലെത്താൻ ഇനി ഒരു രാത്രി മാത്രം. നമിത പ്രമോദ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറും കൂടാതെ കുടുംബ ബന്ധങ്ങളുടെയും, സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം കൂടിയാണ്. എന്നും മനസ്സ് നിറയുന്ന സിനിമകൾ സമ്മാനിക്കുന്ന ബോബൻ സാമുവലിന്റെ ഒരു ചിത്രം വരുമ്പോൾ ഉണ്ടാകുന്ന ഉണ്ടാകുന്ന പ്രതീക്ഷ ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും പ്രേക്ഷകർ ഏറ്റടുത്തു കഴിഞ്ഞു.
ഇനി സിനിമ തിയേറ്ററിൽ എത്തുന്നത് വരെയുള്ള കാത്തിരിപ്പാണ്. ചിത്രം ഒരു കളർഫുൾ എന്റർടൈനറാകുമെന്ന് ഉറപ്പിക്കാം. നമിത പ്രമോദ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുൻ രമേശ്,ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനിൽ സൈനുദ്ദീൻ, വരദ ജിഷിൻ, ജെന്നിഫർ,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഛായാഗ്രഹണം വിവേക് മേനോൻ.എഡിറ്റർ ദീപു ജോസഫ്.മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദാണ് ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |