ആലപ്പുഴ: അത്തിത്തറ ഭഗവതി ക്ഷേത്രത്തിൽ മകരം ഉത്തൃട്ടാതി മഹോത്സവം 21 ന് ആരംഭിച്ച് 31 ന് അവസാനിക്കും. കുംഭ മഹോത്സവം മാർച്ച് 12,13 തീയതികളിൽ നടക്കും. 21 ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റ്. 22 ന് 8.30 ന് നാരായണീയപാരായണം. 23 ന് രാവിലെ 8 ന്8.30 ന് ദേവീഭാഗവതപാരായണം,24 ന് രാവിലെ ,11.30 ന് കുങ്കുമാഭിഷേകം,25 ന് 11.30 ന് വിശേഷാൽ ഇളനീർ അഭിഷേകം,വൈകിട്ട് 7 ന് ചെണ്ടമേളം, 26 ന് വൈകിട്ട് 7 ന് നൃത്തനൃത്യങ്ങൾ. 27 ന് വൈകിട്ട് 7 ന് തിരുവാതിര. 28 ന് വൈകിട്ട് 7 ന് ഭക്തിഗാനസുധ. 29 ന് രാത്രി 9 ന് പള്ളിവേട്ട.30 ന് വൈകിട്ട് 4 ന് കാഴ്ച ശ്രീബലി,6.15 ന് ആറാട്ട് പുറപ്പാട്,രാത്രി 8.30 ന് ആറാട്ട് വരവ്,
കുംഭമഹോത്സവത്തോട് അനുബന്ധിച്ച് മാർച്ച് 12 ന് വൈകിട്ട് 7.15 ന് കലംകരി വഴിപാട്. 13 ന് വൈകിട്ട് 7 ന് ഒറ്റത്താലം വരവ്,7.15 ന് തിരിപിടുത്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |