കൊച്ചി : മുത്തൂറ്റ് ഫിനാൻസിൽ തൊഴിൽ പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ അക്രമ സംഭവങ്ങൾ തുടർന്നാൽ സമവായ ചർച്ചയ്ക്കുള്ള ഉത്തരവു പിൻവലിച്ച് പൊലീസ് സംരക്ഷണം കർശനമാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി. മുത്തൂറ്റിന്റെ കോട്ടയത്തെ ഓഫീസിലേക്ക് സമരക്കാർ ചീമുട്ട എറിയുകയും റീജിയണൽ മാനേജരെ ആക്രമിക്കുകയും ചെയ്തെന്ന് കമ്പനിയുടെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ ബോധിപ്പിച്ചു.
ഇന്നലെ ഹർജി ആദ്യം പരിഗണിച്ചപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കാൻ സമവായ ചർച്ചകൾ തുടരണമെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ ഇക്കാര്യത്തിൽ കർശന ഇടപെടൽ നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഒത്തുതീർപ്പു സാദ്ധ്യത സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ഇതിനു ശേഷമാണ് കോട്ടയത്തെ ഓഫീസിൽ ആക്രമണം ഉണ്ടായെന്ന് മുത്തൂറ്റിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ട് വിഷയം വീണ്ടും പരിഗണിച്ച് അക്രമ സംഭവങ്ങൾ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |