അൻവർ റഷീദ് സംവിധാനം ചെയ്യുന്നഫഹദ് ഫാസിൽ, നസ്രിയ ചിത്രം ട്രാൻസിൽ സൗബിൻ ഷാഹിർ ഗായകനായി അരങ്ങേറ്റം കുറിക്കുന്നു. ഫെബ്രുവരി 14ന് തിയേറ്ററിൽ എത്തുന്ന ട്രാൻസിന്റെ ടൈറ്റിൽ ട്രാക്ക് ഒരുക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ പുഴുപുലികൾ... എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.'പ്രമുഖ സംഗീത സംവിധായകനായ റെക്സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി 'ട്രാൻസി'ൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രത്തിൽ അഞ്ച് ഗാനങ്ങളാണ് .
വിനായക് ശശികുമാർ ഗാനരചന നിർവഹിക്കുന്നു. ജാക്സൺ വിജയനൊപ്പം സുഷിൻ ശ്യാമും പശ്ചാത്തല സംഗീതം ഒരുക്കുന്നുണ്ട്. ചിത്രത്തിന്റെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടി ഒരുക്കുന്നു. ഈ ജോലികൾ ജനുവരി 28ന് മുംബയ് യിൽ ആരംഭിക്കും. ട്രാൻസിൽ തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് എന്നിവരാണ് മറ്റു താരങ്ങൾ.
അൻവർ റഷീദ് എന്റർടെയിൻമെന്റ് ബാനറിൽ അൻവർ റഷീദാണ് ട്രാൻസ് നിർമ്മിക്കുന്നത്. വിൻസന്റ് വടക്കനാണ് ട്രാൻസിന്റെ തിരക്കഥാകൃത്ത്. അമൽ നീരദ് ഛായാഗ്രണം നിർവഹിക്കുന്ന ചിത്രം എ ആൻഡ് എ റിലീസ് തിയേറ്ററിൽ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |