1. ശ്രീനികേതൻ പരീക്ഷണം ആരംഭിച്ച വർഷം?
1922
2. ഗാർഗവോണിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷമേത്?
1920
3. നിലോക്കരി പരീക്ഷണത്തിന് വേദിയായ സംസ്ഥാനമേത്?
ഹരിയാന
4. ഇന്ത്യയിൽ സാമൂഹികവികസനപ്രവർത്തനങ്ങൾ ആരംഭിച്ച വർഷമേത് ?
1952 ഒക്ടോബർ 2
5. ഇന്ത്യയിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ പ്രമേയം ബ്രിട്ടീഷുകാർ പാസാക്കിയ വർഷമേത്?
1882 മേയ് 18
6. 1951ൽ ഭൂദാനപ്രസ്ഥാനത്തിന് തുടക്കമിട്ട ആന്ധ്രയിലെ ഗ്രാമമേത്?
പൊച്ചംപള്ളി
7. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡവലപ്‌മെന്റ് സ്ഥിതിചെയ്യുന്നതെവിടെ?
ഹൈദരാബാദ്
8. കേവല ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ കേരള സർക്കാർ ആരംഭിച്ച സമഗ്ര പദ്ധതിയേത്?
കുടുംബശ്രീ
9. സംയോജിത ശിശുവികസന സേവന പദ്ധതിക്ക് കേരളത്തിൽ തുടക്കമിട്ടത് എവിടെ?
വേങ്ങര ബ്ളോക്ക്
10. നൂറുശതമാനം കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ വില്ലേജ്?
ചമ്രവട്ടം
11. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരമുക്ത ഗ്രാമം?
വരവൂർ (തൃശൂർ)
12. സ്വന്തമായി വൈദ്യുതി ഉത്‌പാദിപ്പിച്ച് വിതരണം നടത്തിയ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?
മാങ്കുളം (ഇടുക്കി)
13. കുടുംബശ്രീ പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കുന്ന സംവിധാനമേത്?
കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി
14. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് തുടക്കമിട്ട പ്രധാനമന്ത്രിയാര്?
ജവഹർലാൽ നെഹ്‌റു
15. ഇന്ത്യയിലെ ആദ്യത്തെ മാതൃകാ കന്നുകാലി ഗ്രാമം ?
മാട്ടുപ്പെട്ടി
16. ഇന്ത്യയിലെ ആദ്യത്തെ ഇ - പേയ്‌മെന്റ് ഗ്രാമപഞ്ചായത്ത്?
മഞ്ചേശ്വരം
17. കേരളത്തിലെ ആദ്യത്തെ വനിതാ സൗഹൃദ ഗ്രാമപഞ്ചായത്ത്?
മാരാരിക്കുളം സൗത്ത്
18. കേരള സർക്കാരിന്റെ പ്രഥമ ബയോഡൈവേഴ്സിറ്റി പുരസ്കാരം നേടിയ ഗ്രാമപഞ്ചായത്ത്?
ഇരവിപേരൂർ
19. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്ന ബ്രിട്ടീഷ് വൈസ്രോയി ആര്?
റിപ്പൺ
20. നഗരപാലികാ സ്ഥാപനങ്ങൾക്ക് അടിസ്ഥാനമിട്ട ഭരണഘടനാ ഭേദഗതി?
1992 ലെ 74-ാം ഭേദഗതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |