മദ്രാസ് സർവകലാശാലയിൽ
മദ്രാസ് സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ 32 അദ്ധ്യാപക ഒഴിവുണ്ട്. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. പ്രൊഫസർ 6 ഒഴിവ്. ആൻഷ്യന്റ് ഹിസ്റ്ററി ആൻഡ് ആർകിയോളജി 1 (ജനറൽ), ഫിലോസഫി 1 (ജനറൽ), ആർഐഎഎസ് ഇൻ മാത്തമാറ്റിക്സ് 1(ജനറൽ), സ്റ്റാറ്റിസ്റ്റിക്സ് 1 (ജനറൽ), ഫാർമകോളജി ആൻഡ് എൻവയോൺമെന്റൽ ടോക്സിക്കോളജി 1 (ജനറൽ), എൻഡോക്രിനോളജി 1 (ജനറൽ) എന്നിങ്ങനെയാണ് ഒഴിവ്. അസോസിയറ്റ് പ്രൊഫസർ 20 ഒഴിവ്. ഇന്ത്യൻ മ്യൂസിക് 1 (ജനറൽ), സൈക്കോളജി 1 (ജനറൽ), ഇക്കണോമിക്സ് 1 (ജനറൽ), ഫിലോസഫി 1 (ജനറൽ), പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ 1 (ജനറൽ), ആർ.ഐ.എഎസ് ഇൻ മാത്തമാറ്റിക്സ് 1 (ജനറൽ), സ്റ്റാറ്റിസ്റ്റിക്സ് 1 (ജനറൽ), സി.എ.എസ് ഇൻ ബോട്ടണി 2 (ജനറൽ 1, എസ്സി(എ)ഡബ്ല്യുപി.എസ്.ടി.എം 1), ഫിസിക്കൽ കെമിസ്ട്രി 1 (ജനറൽ), ഓർഗാനിക് കെമിസ്ട്രി 1 (ജനറൽ), ഇൻ ഓർഗാനിക് കെമിസ്ട്രി 1 (ജനറൽ), പോളിമർ സയൻസ് 1 (ജനറൽ), ജിയോഗ്രഫി 1 (ജനറൽ), ഫാർമക്കോളജി ആൻഡ് എൻവയോൺമെന്റൽ ടോക്സിക്കോളജി 1 (ജനറൽ), പാത്തോളജി 1 (ജനറൽ), ജനറ്റിക്സ് 1–(ജനറൽ) എന്നിങ്ങനെയാണ് ഒഴിവ്. അസി. പ്രൊഫസർ 6 ഒഴിവ്. ആന്ത്രപോളജി 1 (എസ്സി(എ) ഡബ്ല്യു പിഎസ്ടിഎം), ഇന്ത്യൻ ഹിസ്റ്ററി 1 (എസ്സി, സൗത്ത് ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ് 1 (എസ്സി(എ) ഡബ്ല്യു പിഎസ്ടിഎം), ഇൻ ഓർഗാനിക് കെമിസ്ട്രി 1 (ജനറൽ), അപ്ലൈഡ് ജിയോളജി 1 (ജനറൽ), ജിയോളജി 1 (എസ്സി(എ) ഡബ്ല്യുപിഎസ്ടിഎം) എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷയുടെ മാതൃകയും വിശദവിവരവും www.unom.ac.in എന്ന വെബ്സൈറ്റിൽ. അപേക്ഷ പൂരിപ്പിച്ച് തപാലായി The Registrar, University of Madras, Chepauk, Chennai600005, Tamilnadu എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അവസരം. വിവിധ വർക്ഷോപ്പുകളിലെ അപ്രന്റിസ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആകെ 1785 ഒഴിവുകളുണ്ട്. ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക്ക്(ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജി), റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്ക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്ക്, കേബിൾ ജോയിന്റ്/ ക്രെയ്ന് ഒാപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വൈൻഡർ(ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർഎന്നീ ട്രേഡുകളിലാണ് അവസരം. കുറഞ്ഞതു മൊത്തം 50% മാര്ക്കോടെ മെട്രിക്കുലേഷൻ/ പത്താം ക്ലാസ് (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ പാസ് സർട്ടിഫിക്കറ്റ് (എൻസിവിടി) എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.rrcser.co.in/ അവസാന തീയതി : ഫെബ്രുവരി 3
എൻ.പി.സി.ഐ.എൽ
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് സൈന്റിഫിക് അസിസ്റ്റന്റ്/ബി ആൻഡ് ടെക്നീഷ്യൻ /ബി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 102 ഒഴിവുകളാണുള്ളത്. സൈന്റിഫിക് അസിസ്റ്റന്റ് ബി: സിവിൽ-22, മെക്കാനിക്കൽ - 21, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് /ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ - 6 , ഇലക്ട്രിക്കൽ - 7. ടെക്നിക്കൽ ബി: സർവേയർ -12, ഡ്രാഫ്റ്റ്സ്മാൻ -1, ഫിറ്റർ/ടർണർ/മെഷ്യനിസ്റ്റ് -19, ഇലക്ട്രീഷ്യൻ /വയർമാൻ -7, ഇലക്ട്രോണിക് മെക്കാനിക്ക് ഇൻസ്ട്രുമെന്റ് മെക്കാനിക്ക് -7 എന്നിങ്ങനെയാണ് ഒഴിവുകൾ. ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.npcilcareers.co.in
പാർലമെന്ററി റിപ്പോർട്ടർ ആവാൻ അവസരം
പാർലമെന്ററി റിപ്പോർട്ടർ ഗ്രേഡ്-2 തസ്തികയിലേക്ക് ലോക്സഭ സെക്രട്ടറിയേറ്റ് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ. എസ്.സി വിഭാഗം - 02.എസ്.ടി വിഭാഗം - 02. ഒ.ബി.സി - 05 യു.ആർ - 09. ഇ.ഡബ്ലു.എസ് - 03.യോഗ്യത.അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു മിനിറ്റിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ 160 വാക്കുകൾ ടൈപ്പ് ചെയ്യാനും ഉദ്യോഗാർത്ഥികൾക്ക് അറിഞ്ഞിരിക്കണം. എ.ഐ.സി.ടി.ഇ പോലുള്ള സർട്ടിഫിക്കറ്റുകൾ അഭികാമ്യം. അപേക്ഷ . ഉദ്യോഗാർത്ഥികൾ ഒഫ് ലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം റിക്രൂട്ട്മെന്റ് ബ്രാഞ്ച്, ലോക്സഭ സെക്രട്ടറിയേറ്റ്, റൂം നം 521, പാർലമെന്റ് ഹൗസ്, ഡൽഹി-110001 എന്ന വിലാസത്തിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 28.
നാഗ്പൂർ എയിംസിൽ
നാഗ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നഴ്സിങ് ഒഴിവ്. 100 ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതിനുപുറമേ, നഴ്സിങ് ലക്ചററുടെ മൂന്ന് ഒഴിവിലേക്കും നഴ്സിങ് കോളേജ് പ്രിൻസിപ്പലിന്റെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. വിശദവിവരങ്ങൾക്ക്: aiimsnagpur.edu.in
പട്നയിൽ
പട്നയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 206 ഒഴിവുണ്ട്. ഫീമെയിൽ വിഭാഗത്തിൽ 185ഉം മെയിൽ വിഭാഗത്തിൽ 21 ഉം ആണ് ഒഴിവുകൾ. 21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അതേസമയം, ജനറൽ വിഭാഗത്തിന് 1500 രൂപയാണ് അപേക്ഷാഫീസ്. സംവരണ വിഭാഗങ്ങൾക്ക് 1200 രൂപയും. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12. aiimspatna.org
ആറ് തസ്തികകളിൽ പി.എസ്.സി
ആറ് തസ്തികകളിൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 01/2020, അസി-സ്റ്റന്റ്- പ്രൊഫ-സർ ഇൻ എമർജൻസി മെഡി-സിൻ, 02/2020, മോർച്ചറി ടെക്-നീ-ഷ്യൻ ഗ്രേഡ്- 2, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ 03/2020, അസി-സ്റ്റന്റ്- മാനേ-ജർ(മെക്കാ-നി-ക്കൽ), കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ 04/2020, പ്യൂൺ കം വാച്ചർ (പ-ട്ടി-ക-ജാതി/പട്ടി-ക-വർഗം), കെൽപാമിൽ ലോവർ ഡിവി-ഷൻ ടൈപ്പിസ്റ്റ്- (പ-ട്ടി-ക-ജാതി/പട്ടി-ക-വർഗം), ഭാരതീയ ചികിത്സാവകുപ്പിൽ മെഡി-ക്കൽ ഓഫീ-സർ (വി-ഷ) (എൻസി-എ) തസ്-തി-ക-ക-ളി-ലേക്കാണ് - അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19. വിശദവിവരത്തിന് www.keralapsc.gov.in
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, മൂന്ന് തസ്തികകളിലെ 14 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയിലും ഏഴ് ഒഴിവുകൾ വീതമാണുള്ളത്. ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് യോഗ്യത 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. ഉയർന്ന പ്രായം 25. ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് യോഗ്യത 60 ശതമാനം മാർക്കിൽ കുറയാതെ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിപ്ലോമ. എൽഎംവി ഡ്രൈവിങ് ലൈസൻസ്, മികച്ച ശാരീരിക യോഗ്യത വേണം. ഉയർന്ന പ്രായം 25. എഴുത്ത്പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഗ്രേഡ് മൂന്ന് തസ്തികയിൽ ശാരീരികക്ഷമതാ പരീക്ഷയുണ്ടാകും. അപേക്ഷ www.cial.aero വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
കോട്ടക്കൽ ആയുർവേദ കോളേജിൽ
കോട്ടക്കൽ, വൈദ്യരത്നം പി എസ് വാരിയർ ആയുർവേദ കോളേജിലെ വിവിധ വിഭാഗങ്ങളിലെ അസി. പ്രൊഫസർ തസ്തികയിൽ 5 ഒഴിവുകളിലേക്ക് കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റി അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച്. വിശദവിവരം www.cmdkerala.net
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബംഗളൂരുവിലെ മിസൈൽ സിസ്റ്റം എസ്ബിയുവിൽ പ്രോജക്ട് എൻജിനിയർ തസ്തികയിൽ ഒഴിവുണ്ട്. സിവിൽ 14, ഇലക്ട്രിക്കൽ 6, മെക്കാനിക്കൽ 10 എന്നിങ്ങനെയാണ് ഒഴിവ്. പ്രോജക്ട് അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. അവശ്യാനുസരണം ഇത് നാല്വർഷം വരെ നീട്ടിനൽകും. ബിഇ/ ബിടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ജനുവരി 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിശദവിവരം www.bel--india.com.വിലാസം: Manager(HR/MR&MS), Bharat Electronics Ltd., Jalahalli PO, Bangalore 560013.
51 ഒഴിവുകൾ
ഭാരത് ഇലക്ട്രോണിക്സിൽ വിവിധ ട്രേഡുകളിലായി 51 ഒഴിവുകൾ. ട്രയിനി എൻജിനിയർ, പ്രോജക്ട് എൻജിനിയർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പ്രൊജക്ട് എൻജിനീയര് സിവിൽ - 14, ഇലക്ട്രിക്കൽ - 6, മെക്കാനിക്കൽ - 10 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട ട്രേഡിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. 28 വയസ്സാണ് പ്രായ പരിധി. ട്രെയിനി എൻജിനീയര് .ഇലക്ട്രോണിക്സ് - 9, മെക്കാനിക്കൽ - 9, കമ്പ്യൂട്ടർ സയൻസ് - 1, സിവിൽ - 2 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.ബന്ധപ്പെട്ട ട്രേഡിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. ഒരു വര്ഷത്തെ പ്രവൃത്തി പരിചയം നിര്ബന്ധം. 25 വയസ്സാണ് പ്രായപരിധി.വിശദവിവരങ്ങൾക്ക്: bel-india.in
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ
വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ. ഫാക്കൽറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സ്പെഷ്യലിസ്റ്റ്, സ്പെഷ്യാലിറ്റി സ്പെഷ്യലിസ്റ്റ്, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ് ആൻഡ് ട്യൂട്ടേഴ്സ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 22 മുതൽ ജനുവരി 30 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്:www.esic.nic.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |