ലാഹോർ: പാകസ്ഥാനിൽ വെച്ച് നടക്കുന്ന ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യൻ ടീം വിട്ടുനിന്നാൽ 2021ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സെപ്റ്റംബറിൽ പാകിസ്ഥാനിൽ വച്ച് നടക്കുന്ന ഏഷ്യാകപ്പിൽ ബി.സി.സി.ഐ ഇന്ത്യൻ ടീമിനെ അയച്ചില്ലെങ്കിൽ ലോകകപ്പ് ടി. 20 മത്സരത്തിൽ പാക് ടീം സഹകരിക്കെല്ലെന്നും പി.സി.ബി തലവൻ വസീം ഖാൻ പറഞ്ഞു.
അതേസമയം ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റിയെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു. ബംഗ്ലാദേശ് തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് പരമ്പരയ്ക്കായി അയച്ചതിന് പ്രത്യുപകാരമായി ഏഷ്യാ കപ്പിന്റെ നടത്തിപ്പാവകാശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് വിട്ടുകൊടുത്തെന്ന ആരോപണങ്ങൾ തെറ്റാണെന്ന് പി.സി.ബിയിലെ അംഗം പറഞ്ഞു. ലോഹോറിൽ വച്ച് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യാ കപ്പിന്റെ നടത്തിപ്പാവകാശം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് പാക് ക്രിക്കറ്റ് ബോർഡിന് നൽകിയിരിക്കുന്നത്. അത് അങ്ങനെ ആർക്കും കൈമാറാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ബി.സി..സി.സി.ഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |