ജനുവരി 18:
കൊറോണ ജാഗ്രത സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ ഓരോ ജില്ലകൾക്കും കൈമാറി
എല്ലാ ജില്ലകളിലും ഡി.എം.ഒമാരുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനം ഉറപ്പാക്കി
ചൈനയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ കൃത്യമായ വിവരശേഖരണം
നിപ്പയുടെ ഘട്ടത്തിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനക്ഷമമാക്കാൻ
എല്ലാ മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കും നിർദ്ദേശം നൽകി.
ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ മെഡിക്കൽ സർവീസ് കോർപറേഷന് കത്തു നൽകി
സംശയമുള്ളവരുടെ രക്തസാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു
ജനുവരി 28:
അതീവ ജാഗ്രതാനിർദ്ദേശം ലഭിച്ചതിനെത്തുടർന്ന് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ യോഗം
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
എല്ലാ പ്രധാന ആശുപത്രികളിലും കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ 108 ആംബുലൻസ് സംവിധാനം ഒരുക്കി
ജനുവരി 30:
ചൈനയിൽ നിന്നു നാട്ടിലെത്തിയ വിദ്യാർത്ഥിനിക്ക്, ആദ്യ കൊറോണ തൃശൂരിൽ സ്ഥിരീകരിച്ചു
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ആരോഗ്യമന്ത്രി റാപ്പിഡ് റസ്പോൺസ് ടീം യോഗം വിളിച്ചു
തൃശൂരിൽ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുമായി ബന്ധമുള്ളവരുടെ വിവരശേഖരണം നടത്തി
ജനുവരി 31:
പുലർച്ചെ ഒരു മണിക്ക് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തൃശൂർ മെഡി. കോളേജിൽ അവലോകനയോഗം
ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി
ഫെബ്രുവരി 2:
രാവിലെ ആലപ്പുഴയിൽ, ഇന്ത്യയിൽ രണ്ടാമത്തെ കൊറോണ സ്ഥിരീകരണം.
മന്ത്രി ശൈലജയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ ഉന്നതലസംഘമെത്തി നടപടികൾ തുടങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |