തിരുവനന്തപുരം: കൊറോണ രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു, ഇതുവരെ സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 2239 പേരാണെന്ന് റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 84 പേർ ആശുപത്രികളിലും 2155 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ഇവരെ 28 ദിവസമാണ് നിരീക്ഷണത്തിൽ വയ്ക്കുന്നത്. എല്ലാ ജില്ലകളിലും ചൈനയിൽ നിന്നുള്ളവർ തിരികെവരാൻ ഇടയുണ്ട്. ചൈനയിൽ തിരിച്ചുവന്നവർ അത് അധികൃതരെ നിർബന്ധമായി അറിയിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ സംസ്ഥാനത്ത് മൂന്നമതൊരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. കാസർകോട് കാഞ്ഞങ്ങാടുള്ള വിദ്യാർത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പുതിയ കേസ് റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മൂന്ന് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |