കണ്ണൂർ: കണ്ണൂരിലെ സുഹൃത്തായ സതീശന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പൊന്നി മാരനും കുടുംബവും ചെന്നൈ സൂപ്പർ ഫാസ്റ്റിൽ യാത്ര തിരിച്ചത്. ചെന്നൈ ഡി.എഫ്.എൽ ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ മാനേജരായ പൊന്നിമാരനൊപ്പം അമ്മ വിമല, സഹോദരി വള്ളി, സഹോദരൻ ഉദയശങ്കർ എന്നിവരാണുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ചെന്നൈയിൽ നിന്നു ട്രെയിനിൽ കയറിയത്. എ വൺ കോച്ചിൽ ഒന്നു മുതൽ നാല് വരെയുള്ള ബർത്തിലായിരുന്നു യാത്ര. രാത്രി 12 മണിയോടെയാണ് ഉറങ്ങിയത്.
വള്ളിയുടെ തലയ്ക്കു സമീപം ബാഗിലാണ് ആഭരണങ്ങൾ വച്ചിരുന്നത്. പുലർച്ചെ മൂന്നരയോടെ എഴുന്നേറ്റപ്പോഴാണ് ഡയമണ്ട് നെക്‌ലേസും സ്റ്റഡും വളകളും സ്വർണ സ്ട്രാപ്പുള്ള റാഡോ വാച്ചും ഉൾപ്പെടെയുള്ള ആഭരണങ്ങൾ വച്ചിരുന്ന ബാഗ് നഷ്ടമായതറിഞ്ഞത്.
പ്രവീണയുടെ ബാഗ് കവർച്ചയ്ക്കുശേഷം കംപാർട്ട് മെന്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രവീണ അലാറം വച്ചിരുന്നു. രാവിലെ അലാറം മുഴങ്ങിയതിനെ തുടർന്ന് എഴുന്നേറ്റപ്പോഴാണ് ആഭരണങ്ങളും കാർഡുകളുമടങ്ങിയ നീല ഷോൾഡർ ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. മലബാർ എക്സ്‌പ്രസിന്റെ എ വൺ എ.സി കോച്ചിൽ 39 ലോവർ ബർത്തിൽ പ്രവീണയും 40 ബർത്തിൽ ഭർത്താവും 16 ബർത്തിൽ അനിരുദ്ധനും ഉറങ്ങുകയായിരുന്നു.
രണ്ട് കവർച്ചയും ഒരേ സംഘമാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ചെന്നൈ സൂപ്പർഫാസ്റ്റിൽ കവർച്ച നടത്തിയ ശേഷം മലബാറിൽ കയറി വീണ്ടും കവർച്ച നടത്തിയെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഒരേ ദിശയിൽ പോകുന്ന ട്രെയിനുകളിൽ മണിക്കൂറുകളുടെ ഇടവേളയിലാണ് കവർച്ച നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |