ന്യൂഡൽഹി: ആർ.എസ്.എസ് സൈദ്ധാന്തികനും താത്വികാചാര്യനുമായ പി. പരമേശ്വരന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതമാതാവിന്റെ സമർപ്പിത പുത്രനും അജയ്യനുമായിരുന്നു പരമേശരനെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'ശ്രീ പരമേശ്വരൻ ഭാരതമാതാവിന്റെ സമർപ്പിത പുത്രനായിരുന്നു.രാജ്യത്തിന്റെ സാംസ്കാരിക ഉണർവിനും,ആത്മീയ പരിഷ്കരണത്തിനും, പാവങ്ങളെ സഹായിക്കാനുമായി അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചു. പരമേശരൻജിയുടെ ചിന്തകൾ വിപുലവും, രചനകൾ ശ്രദ്ധേയവുമായിരുന്നു. അദ്ദേഹം അജയ്യനായിരുന്നു'-മോദി ട്വീറ്റ് ചെയ്തു.
Shri P Parameswaran was a proud and dedicated son of Bharat Mata. His was a life devoted to India’s cultural awakening, spiritual regeneration and serving the poorest of the poor. Parameswaran Ji’s thoughts were prolific and his writings were outstanding. He was indomitable!
— Narendra Modi (@narendramodi) February 9, 2020
ഒറ്റപ്പാലം ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയോടെ ഒരുമണിയോടെയായിരുന്നു അന്ത്യം. ചിന്തകൻ,എഴുത്തുകാരൻ എന്നീ നിലകളിൽ കേരള രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു പരമേശ്വരൻ. 2004ൽ പത്മശ്രീയും 2018ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |