SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Increase Font Size Decrease Font Size Print Page

vishnu

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. ബാലരാമപുരം വെങ്ങാനൂർ ചാവടിനട തൈവിളാകം വിഷ്ണു ഭവനിൽ വിഷ്ണു (28) ആണ് മരിച്ചത്. ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. ഒമ്പത് വയസുള്ള ആന വിഷ്ണുവിനെ പെട്ടെന്ന് ആക്രമിക്കുകയും വെള്ളത്തിൽ ചവിട്ടത്താഴ്ത്തുകയുമായിരുന്നു.

വിഷ്ണുവിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2016 മുതൽ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. മൃതദേഹം മേൽനടപടികൾക്കായി ആര്യനാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: ബിജു അമ്മ: കല. സഹോദരി: അഞ്ജന.

TAGS: ELEPHANT, DEATH, LATETSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY