പ്രമാണപരിശോധന
ഭാരതീയ ചികിത്സാ വകുപ്പിൽ കാറ്റഗറി നമ്പർ 306/2019 വിജ്ഞാപന പ്രകാരം മെഡിക്കൽ ഓഫീസർ (ആയുർവേദ) (തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് 17 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546325).
ഒ.എം.ആർ പരീക്ഷ
കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 411/2017 വിജ്ഞാപന പ്രകാരം ടെക്നിക്കൽ സൂപ്രണ്ട് (എൻജിനിയറിംഗ്)(പാർട്ട് 1 ജനറൽ വിഭാഗം) തസ്തികയിലേക്ക് 19 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |